മോദി സ്പെയിനിൽ; ഏഴ് കരാറുകളിൽ ഒപ്പിട്ടു
text_fieldsമഡ്രിഡ്: സൈബർ സുരക്ഷ, വ്യോമയാന മേഖലയിലെ സാേങ്കതിക സഹകരണം എന്നിവ ഉൾപ്പെടെ ഏഴ് സുപ്രധാന കരാറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിയും ഒപ്പിട്ടു. സ്പെയിൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി, നവീകൃത ഉൗർജ മേഖലകളിലെ സഹകരണം, ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനും നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് വിസ നിയന്ത്രണം ഒഴിവാക്കാനും ധാരണയിലെത്തി.
1992ൽ നരസിംഹ റാവുവിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്പെയിൻ സന്ദർശിക്കുന്നത്. റിജോയിയുടെ നേതൃത്വത്തിൽ സ്പെയിനിൽ നടക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളെ പ്രകീർത്തിച്ച മോദി, തെൻറ സർക്കാർ ഇത്തരം കാര്യങ്ങൾക്കാണ് മുന്തിയ പരിഗണന നൽകുന്നതെന്നും പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, വിനോദ സഞ്ചാരം, ഉൗർജ മേഖലകളിൽ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താൻ സ്പാനിഷ് കമ്പനികളെ സ്വാഗതം ചെയ്യുകയും ചെയ്തു.
സ്പെയിനിലെ കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സുവർണാവസരമാണ് ഇപ്പോഴെന്ന് മോദി പറഞ്ഞു. അടിസ്ഥാന വികസനം, പ്രതിരോധം, വിനോദസഞ്ചാരം, ഉൗർജം എന്നീ മേഖലകളിൽ ഇന്ത്യയിൻ വൻ അവസരങ്ങളാണ് തുറന്നിരിക്കുന്നതെന്ന് സ്പാനിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിലെ 12ാമത്തെ വലിയ നിക്ഷേപകരാണ് സ്പെയിൻ; യൂറോപ്യൻ യൂനിയനിലെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയും. 200 സ്പെയിൻ കമ്പനികൾ ഇന്ത്യയിൽ റോഡുനിർമാണം, റെയിൽവേ, സ്മാർട്ട് സിറ്റി തുടങ്ങിയ പദ്ധതികളിൽ പങ്കാളികളാണ്. 40 ഇന്ത്യൻ കമ്പനികൾ സ്പെയിനിലും പ്രവർത്തിക്കുന്നുണ്ട്.
സ്പെയിൻ സന്ദർശനം പൂർത്തിയാക്കിയ മോദി റഷ്യയിലേക്ക് തിരിച്ചു. വ്യാഴാഴ്ച നടക്കുന്ന 18ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രസിഡൻറ് വ്ലാദിമിർ പുടിനൊപ്പം അദ്ദേഹം പെങ്കടുക്കും. അടുത്തദിവസം സെൻറ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന ഇൻറർനാഷനൽ ഇക്കണോമിക് ഫോറത്തിൽ സംബന്ധിക്കും. ജൂൺ രണ്ട്, മൂന്ന് തീയതികളിൽ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഇമാനുവൽ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
