Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി സഞ്ചിയുമെടുത്ത് ഇറങ്ങിപ്പോകേണ്ട സമയമായി -കോൺഗ്രസ്

text_fields
bookmark_border
മോദി സഞ്ചിയുമെടുത്ത് ഇറങ്ങിപ്പോകേണ്ട സമയമായി -കോൺഗ്രസ്
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനും നിരാശനുമാണെന്നും അദ്ദേഹം സഞ്ചിയുമെടുത്ത് ഇറങ്ങിപ്പോകേണ്ട സമയമായെന്നും കോൺഗ്രസ്. ഛത്തിസ്ഗഢിലെ സി.ആർ.പി.എഫ് ക്യാമ്പിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെ മോദി നടത്തിയ പരാമർശത്തിന് മറുപടിയായാണ് കോൺഗ്രസ് പ്രതികരണം.

ദീപാവലി ദിനത്തിൽ പോലും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന ശീലം പ്രധാനമന്ത്രി ഒഴിവാക്കിയില്ലെന്ന് ജയ്റാം രമേശ് പറഞ്ഞു. സൈനിക വേഷമണിഞ്ഞ്, രാഷ്ട്രീയേതര ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷത്തെ അധിക്ഷേപിക്കുന്നത് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും മര്യാദകൾക്ക് മേലുള്ള കടന്നുകയറ്റമാണ്. മുൻകാലങ്ങളിലും പ്രധാനമന്ത്രി സമാന രീതിയിൽ വിമർശനങ്ങൾ ഉന്നയിക്കുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

2024 ഏപ്രിലിൽ ജാതി സെൻസസ് ആവശ്യപ്പെടുന്നവരെ അർബൻ നക്‌സലുകളെന്ന് വിളിച്ച മോദി, പിന്നീട് ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 2020ൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തവരെ നക്‌സൽ ആശയക്കാരെന്ന് വിശേഷിപ്പിച്ച അദ്ദേഹം, 2021 നവംബറിൽ ആ നിയമങ്ങൾ പിൻവലിക്കുകയും ചെയ്തുവെന്നും ജയ്റാം രമേശ് പറഞ്ഞു.

സായുധരായ മാവോവാദികളെ തുടച്ചുനീക്കിയെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും നുഴഞ്ഞുകയറിയ ‘ബൗദ്ധിക മാവോവാദികൾ’ (ദിമാഗി നക്സലുകൾ) ജനങ്ങളെ ഇളക്കിവിടുന്നെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഛത്തിസ്ഗഢിലെ ബസ്തറിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കവേയായിരുന്നു വിവാദ പരാമർശം. സൈനിക വേഷത്തിലാണ് മോദി എത്തിയിരുന്നത്.

‘മാവോവാദി ഭീഷണി പൂർണമായും അവസാനിച്ചിട്ടില്ല. കാടുകളിൽനിന്ന് സായുധരായ നക്സലൈറ്റുകൾ അപ്രത്യക്ഷമായിട്ടുണ്ടാകാം. എന്നാൽ, ബൗദ്ധിക മാവോവാദികൾ പല സംഘടനകളിലും പിടിമുറുക്കിയിട്ടുണ്ട്. വിഘടനവാദികൾക്കുള്ള സാമ്പത്തിക സഹായത്തിന് വലിയ തിരിച്ചടി നൽകും. മാവോവാദം തുടച്ചുനീക്കാനായത് രാജ്യത്തിന്റെ ശരിയായ നയങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണ്’ -മോദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi should pack up and leave - Congress
Next Story