Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡിനെ തുടർന്ന്​ പാർലമെന്‍റ്​ സമ്മേളനം ഒഴിവാക്കി, ഇപ്പോൾ ബംഗാളിൽ റാലി; അമിത്​ഷായുടെ ബംഗാൾ സന്ദർശനത്തെ വിമർശിച്ച്​ പ്രശാന്ത്​ ഭൂഷൺ
cancel
Homechevron_rightNewschevron_rightIndiachevron_right'കോവിഡിനെ തുടർന്ന്​...

'കോവിഡിനെ തുടർന്ന്​ പാർലമെന്‍റ്​ സമ്മേളനം ഒഴിവാക്കി, ഇപ്പോൾ ബംഗാളിൽ റാലി'; അമിത്​ഷായുടെ ബംഗാൾ സന്ദർശനത്തെ വിമർശിച്ച്​ പ്രശാന്ത്​ ഭൂഷൺ

text_fields
bookmark_border

ന്യൂഡൽഹി: തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദ​ർശനത്തെ വിമർശിച്ച്​ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. കോവിഡ്​ 19നെ തുടർന്ന്​ പാർലമെന്‍റ്​ സെക്ഷനുകൾ ഒഴിവാക്കി, പകരം കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗാളിൽ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി പരിപാടികൾ സംഘടിപ്പിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാൾ തെ​രഞ്ഞെടുപ്പിന്‍റെ ഭാഗമായി എല്ലാ രാഷ്​ട്രീയ അധാർമികതയും കീറിയെറിഞ്ഞ്​ എല്ലാ പാർട്ടികളിൽനിന്നും ബി.ജെ.പി നേതാക്കളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്​. കോവിഡ്​ 19നെ തുടർന്ന്​ പാർലമെന്‍റ്​ സമ്മേളനം ഒഴിവാക്കിയ അമിത്​ഷാ മാസ്​കും സാമൂഹിക അകലവുമില്ലാതെ റാലികൾ സംഘടിപ്പിക്കുന്നു. ​കോവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു. മോദിയുടെയും അമിത്​ ഷായുടെയും ബി.ജെ.പി ജനാധിപത്യത്തെ കീറിയെറിയുകയാണ്​ -പ്രശാന്ത്​ ഭൂഷൻ ട്വീറ്റ്​ ചെയ്​തു.

അമിത്​ ഷായുടെ ബംഗാൾ സന്ദർശനത്തിന്‍റെ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത്​ ഭൂഷന്‍റെ ട്വീറ്റ്​. അതിൽ മാസ്​കില്ലാതെ റാലിയിൽ അമിത്​ ഷായും മുൻ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ സുവേന്ദു അധികാരിയും നിൽക്കുന്ന ചിത്രവും കാണാം.

ബംഗാൾ പിടിക്കാനുള്ള നീക്കത്തിന്‍റെ ഫലമായാണ്​ അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദ​ർശനം. തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കൾ അമിത്​ ഷായുടെ റാലിയിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShaPrashant BhushanBJP
News Summary - Modi, Shahs BJP has shredded democracy Prashant Bhushan
Next Story