Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയും ഷായും...

മോദിയും ഷായും ബംഗാളിനെതിരെ ഗൂഢാലോചന നടത്തുന്നു– മായാവതി

text_fields
bookmark_border
മോദിയും ഷായും ബംഗാളിനെതിരെ ഗൂഢാലോചന നടത്തുന്നു– മായാവതി
cancel

ല​ഖ്​​നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ​ഷാ​യും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ ല​ക്ഷ്യ​മി​ട്ട്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​ത്​ അ​പ​ക​ട​ക ​ര​മാ​യ മ​നോ​ഭാ​വ​മാ​ണെ​ന്നും ബി.​എ​സ്.​പി അ​ധ്യ​ക്ഷ മാ​യാ​വ​തി.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ൽ​ക്ക​ത്ത​യി​ൽ അ​ മി​ത്​​ഷാ​യു​ടെ റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ര​ങ്ങേ​റി​യ അ​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന്​ പ്ര​ചാ​ര​ണ​സ​മ​യം ക​മീ​ഷ​ൻ വെ​ട്ടി​ക്കു​റ​ച്ച​തി​​െൻറ​യും ബം​ഗാ​ളി​നെ​തി​രാ​യ കേ​ന്ദ്ര​ത്തി​​െൻറ ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മ​മ​ത​ക്ക്​ പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി മാ​യാ​വ​തി രം​ഗ​ത്തെ​ത്തി​യ​ത്. ‘‘ഒാ​രോ ദി​വ​സ​വും ആ​ർ.​എ​സ്.​എ​സും ബി.​ജെ.​പി​യും ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​ത്, മോ​ദി-​അ​മി​ത്​​ഷാ ഗൂ​ഢാ​ലോ​ച​ന​ക​ളാ​ണ്. മ​മ​ത സ​ർ​ക്കാ​റി​നെ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇൗ ​ഗൂ​ഢാ​ലോ​ച​ന.’’ -മാ​യാ​വ​തി ല​ഖ്​​നോ​വി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ചേ​ർ​ന്ന പ​ണി​യ​ല്ലെ​ന്നും അ​വ​ർ വി​മ​ർ​ശി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങു​ന്ന രൂ​പ​ത്തി​ലു​ള്ള തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​​​െൻറ പ്ര​വ​ർ​ത്ത​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു പ​റ​ഞ്ഞ മാ​യാ​വ​തി, കേ​ന്ദ്ര​ത്തി​​െൻറ സ​മ്മ​ർ​ദം കാ​ര​ണ​മാ​ണ്​ പ്ര​ചാ​ര​ണ സ​മ​യം വെ​ട്ടി​ക്കു​റ​ച്ച​തെ​ന്നും ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiAmit Shahmayawati
News Summary - Modi-Shah targeting mamata is dangerous says mayawati-india news
Next Story