മോദിയും അമിത് ഷായും രാജ്യത്തിന്റെ ഭാവി തകർത്തു -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോൺഗ്രസ് േനതാവ് രാഹുൽ ഗാന്ധി എം.പി. രാജ്യത്തിന്റെ ഭാവിയാണ് ഇരുവരും ചേർന്ന് തകർക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കേന്ദ്ര സർക്കാർ തകർത്തു. യുവാക്കളുടെ ഭാവി മോദി സർക്കാർ നശിപ്പിച്ചു. തൊഴിലില്ലായ്മയിൽ യുവാക്കളുടെ അമർഷം താങ്ങാൻ പ്രധാനമന്ത്രിക്കാകില്ലെന്നും രാഹുൽ വ്യക്തമാക്കി.
Dear Youth of,
— Rahul Gandhi (@RahulGandhi) December 22, 2019
Modi & Shah have destroyed your future.They can’t face your anger over the lack of jobs & damage they’ve done to the economy. That’s why they are dividing our beloved & hiding behind hate.
We can only defeat them by responding with love towards every Indian.
സമ്പദ് വ്യവസ്ഥയുടെ തകർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങൾ. മോദി രാജ്യത്തെ വിഭജിക്കുന്നതിനും വെറുപ്പിന് പിന്നിൽ ഒളിക്കുന്നതിനും കാരണമിതാണ്. സ്നേഹം പകർന്നു നൽകി മാത്രമേ ഇത്തരക്കാരെ പരാജയപ്പെടുത്താൻ സാധിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.