Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സ്വാമി എന്നെ അനുഗ്രഹിക്കണം'; ഒടുവിൽ എ ഐയോടും അനുഗ്രഹം തേടി മോദി

text_fields
bookmark_border
സ്വാമി എന്നെ അനുഗ്രഹിക്കണം; ഒടുവിൽ എ ഐയോടും അനുഗ്രഹം തേടി മോദി
cancel

ന്യൂഡൽഹി: 1993ൽ അന്തരിച്ച ഹിന്ദു ആത്മീയ ആചാര്യൻ സ്വാമി ചിന്മയാനന്ദിന്റെ അവതാരവുമായി സംവദിച്ച് പ്രധാനമന്ത്രി നരേദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചിന്മയ അമൃത് മഹോത്സവ് ആഗോള സമ്മേളനത്തിലാണ് വിചിത്ര സംഭവം നടന്നത്. തന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അനുഗ്രഹിക്കണമെന്ന് മോദി എ ഐ അവതാരത്തോട് അഭ്യർത്ഥിക്കുകയായിരുന്നു.

എ ഐ അവതാരവുമായി സംസാരിച്ച അനുഭവം തന്നെ 33 വർഷം പിന്നിലേക്ക് കൊണ്ടുപോയെന്നും ഇത് വളരെ വൈകാരികമായ അനുഭവമാണെന്നും മോദി പറഞ്ഞു. സാങ്കേതിക വിദ്യയിലൂടെ ഗുരുവിന്റെ സാന്നിധ്യം വീണ്ടും അനുഭവിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

ഹിന്ദുത്വ സംഘടനയായ ചിന്മയ മിഷന്റെ പ്രവർത്തനങ്ങളെ മോദി പ്രശംസിച്ചു. യുവാക്കളെ ഇന്ത്യൻ സംസ്കാരത്തിന്റെ അംബാസഡർമാരായി വളർത്തുന്നതിൽ സംഘടന നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യൻ മൂല്യങ്ങൾ പുതുതലമുറയിലേക്ക് പകരാൻ സംഘടനയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഹായിക്കുമെന്നും മോദി പറഞ്ഞു.

2047ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികവും ചിന്മയ മിഷന്റെ ശതാബ്ദി കാലഘട്ടവും ഒരുമിച്ചെത്തുന്ന പശ്ചാത്തലത്തിൽ, വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായി ആത്മീയ സംഘടനകളും സാംസ്‌കാരിക സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi Seeks Blessings From AI Avatar
Next Story