Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിലെ വമ്പൻ പോളിങ് മാറ്റത്തിന്റെ തരംഗമെന്ന് മോദി

text_fields
bookmark_border
തൃണമൂലിന്റെ ജംഗ്ൾ രാജ് അവസാനിക്കുന്നതിന്റെ സൂചനയെന്നും പ്രധാനമന്ത്രി
modi
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യഘട്ട പോളിങ് സംസ്ഥാനത്ത് മാറ്റത്തിന്റെ തരംഗം ഉറപ്പിച്ചെന്നും തൃണമൂൽ കോൺഗ്രസിന്റെ ‘ജംഗ്ൾ രാജ്’ അവസാനിക്കുന്നതിന്റെ സൂചനയാണ് കനത്ത പോളിങ്ങെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടർമാർ ഒഴുകിയെത്തിയത് മാറ്റത്തിനായുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള അംഗീകാരമാണെന്നും ഡംഡമിലെ പാനിഹതിയിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് സ്വേച്ഛാധിപത്യത്തിലൂടെ ജനാധിപത്യത്തിന്റെ ക്ഷേത്രം തകർത്ത ബംഗാളിൽ വോട്ടർമാർ ബാലറ്റുകളിലൂടെ അത് പുനർനിർമിക്കാൻ തുടങ്ങിയെന്നും മോദി അഭിപ്രായപ്പെട്ടു. ഒന്നാംഘട്ടത്തിലെ വോട്ടർമാരുടെ കുത്തൊഴുക്കിൽ തൃണമൂൽ ആടിയുലഞ്ഞുപോയെന്നും മോദി പറഞ്ഞു. ഫലം പ്രഖ്യാപിച്ചതിന് ശേഷം തൃണമൂൽ ഗുണ്ടകൾക്ക് ഒളിക്കാൻ ഇടമുണ്ടാകില്ല. അവരെ സംരക്ഷിക്കാൻ ആർക്കും കഴിയില്ല. നേതാജി സുഭാഷ് ചന്ദ്രബോസിന് ശേഷം ബംഗാളിൽ പുതിയ വിപ്ലവത്തിനുള്ള സമയമാണിത്. വോട്ടുകൊണ്ട് ഈ വിപ്ലവം സംഭവിക്കുമെന്നും മോദി പറഞ്ഞു. വ്യാഴാഴ്ച നടന്ന ആദ്യ ഘട്ടത്തിൽ 3.60 കോടി വോട്ടർമാരിൽ ഏകദേശം 92 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi says huge wave of voting change in Bengal
Next Story