കോവിഡ് അടക്കം നിരവധി പ്രതിസന്ധികൾ ഇന്ത്യ നേരിടുന്നു -മോദി
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും ഇന്ത്യ നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. പ്രതിസന്ധികൾ രാജ്യത്തെ ശക്തിപ്പെടുത്തി. ഈ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിർണയിക്കും. ഇന്ത്യയുടെ നിശ്ചയദാർഢ്യം വലിയ ശക്തിയാണെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യൻ േചംബർ ഒാഫ് കൊമേഴ്സ് (ഐ.സി.സി) പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകമാകെ കോവിഡിനെ നേരിടുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഒട്ടും പിന്നിലല്ല. രാജ്യത്തിന് സ്വയംപര്യാപ്തത നേടാനുള്ള വലിയ അവസരമാണിത്. പ്രളയം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം, ഭൂകമ്പങ്ങൾ, അസം എണ്ണപ്പാടങ്ങളിലെ തീ അടക്കം നിരവധി പ്രതിസന്ധികളും രാജ്യം നേരിടുന്നുണ്ടെന്ന് മോദി പറഞ്ഞു.
പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ നമുക്ക് സാധിക്കണം. വെല്ലുവിളികൾ നേരിടുന്നവരാകും പുതിയ കാലത്തെ നിർണയിക്കുക. പ്രാദേശിക ഉൽപാദന സംരംഭങ്ങൾ കൊണ്ടുവരുന്നതിൽ ഇന്ത്യ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
