നരേന്ദ്ര മോദി റഷ്യയിൽ; 12 കരാറുകളിൽ ഒപ്പുവെക്കും
text_fieldsസെൻറ്പീറ്റേഴ്സ്ബർഗ്: റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം, ഉൗർജം വ്യവസായം തുടങ്ങിയ മേഖലകളിലെ സഹകരണം, മറ്റു ദേശീയ അന്തർദേശീയ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടത്തിയത്. ഇതാദ്യമായാണ് ഇന്ത്യ-റഷ്യ ചർച്ചക്ക് സെൻറ്പീറ്റേഴ്സ്ബർഗ് വേദിയാവുന്നത്. പ്രസിഡൻറ് പുടിെൻറ ജന്മദേശം കൂടിയാണ് ഇവിടം.
പുടിൻ ജനിച്ച നഗരം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും 70 വർഷം മുമ്പ് ലെനിൻഗ്രാഡിൽ നടന്ന യുദ്ധത്തിൽ രക്തസാക്ഷിയായ പുടിെൻറ സഹോദരനടക്കമുള്ള കുടുംബാംഗങ്ങളെ അടക്കിയ സെമിത്തേരിയിൽ ആദരാഞ്ജലി അർപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത കുടുംബത്തിലെ അംഗമാണ് ഇന്ന് റഷ്യയുടെ പ്രസിഡൻറ് എന്നും മോദി പുടിനെ പുകഴ്ത്തി.
സാധാരണ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാവാറുണ്ട്. എന്നാൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ ഇതുവരെ ഒരു കുറവും വന്നിട്ടില്ലെന്നും മോദി പറഞ്ഞു. ഷാൻഹായ് കോഒാപറേഷൻ ഒാർഗനൈസേഷനിൽ ഇന്ത്യയെ അംഗമാക്കിയതിൽ മോദി പുടിേനാട് നന്ദി പറഞ്ഞു. ഷാൻഹായ് കോഒാപറേഷൻ ഒാർഗനൈസേഷനിൽ ഇന്ത്യക്ക് ഒരാഴ്ചക്കകം പൂർണ അംഗത്വം നൽകുമെന്ന് പുടിൻ പറഞ്ഞു. കൂടങ്കുളം ആണവനിലയത്തിെൻറ അവസാന യൂനിറ്റുകളുടെ നിർമാണമടക്കം ശാസ്ത്ര സാേങ്കതിക മേഖലയിലും റെയിൽവേ വികസനത്തിലും സാംസ്കാരിക വിനിമയ രംഗത്തും ഇരുരാഷ്ട്രങ്ങളും 12 കരാറുകളിൽ ഒപ്പുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
