രാജ്യദ്രോഹികൾ നിർമിച്ച ചെേങ്കാട്ടയിൽ മോദി ത്രിവർണ പതാക ഉയർത്തുമോ- ഉവൈസി
text_fieldsന്യൂഡൽഹി: രാജ്യദ്രോഹികളാണ് ചെേങ്കാട്ട നിർമിച്ചിരിക്കുന്നതെന്നും ഇനി മുതൽ അവിടെ ത്രിവർണ പതാക ഉയർത്തുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കമോ എന്നും മജ്ലിസെ ഇത്തിഹാദൽ മുസ്ലിമിൻ നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന് കളങ്കമാണെന്ന ബി.ജെ.പി എം.എൽ.എ സംഗീത് സോമിെൻറ പരാമർശത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി മുതൽ താജ് സന്ദർശിക്കരുതെന്ന് വിദേശ ആഭ്യന്തര സഞ്ചാരികളോട് പറയാൻ മോദിയും യോഗിയും തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
ഇനി മുതൽ ആഗസ്ത് 15ന് പ്രധാനമന്ത്രി ചെേങ്കാട്ടയിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യരുതെന്നും നെഹ്റു സ്റ്റേഡിയത്തിൽ നിന്നാകണം പ്രസംഗമെന്നും കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും പ്രതികരിച്ചു.
അതേസമയം, സംഗീത് സോമിന്‍റെത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് യു.പി മന്ത്രിയും ബി.ജെ.പി നേതാവുമായ റീത ബഹുഗുണ ജോഷി അഭിപ്രായപ്പെട്ടു. താജ് ഇന്ത്യൻ സംസ്കാരിക പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ആഗ്രയുടെയും താജിന്‍റെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും താജ് മഹലുള്ളതിൽ തങ്ങൾക്ക് അഭിമാനമാണുള്ളതെന്നും റീത വ്യക്തമാക്കി.
അതിനിടെ ബി.ജെ.പി നേതാവ് ജി.വി.എൽ നരസിംഹ റാവു സോമനെ പിന്തുണച്ച് രംഗത്തെത്തി. മറ്റുളളരെ പോലെ സോമിനും അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് വ്യക്തപരമായ അഭിപ്രായമാണ്. അത് പാർട്ടിയുടേതല്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. താജ് ഒരു സ്മാരകവും അതേസമയം, അതിക്രമങ്ങളുടെ പ്രതീകമാണന്നും റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
