ന്യൂഡൽഹി: ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ 'ഹബ്' ആക്കി മാറ്റണമെന്ന് ആകാശവാണിയിലെ മൻ കീ ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ, പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ രാജ്യത്തെ വിദ്യാർഥികൾ ആവശ്യപ്പെടുേമ്പാൾ കളിപ്പാട്ടങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി പറയുന്നതെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
ജെ.ഇ.ഇ - നീറ്റ് എഴുതാനിരിക്കുന്ന വിദ്യാർഥികൾ തങ്ങളുടെ പരീക്ഷകളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതേക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കേണ്ടത് -രാഹുൽ പ്രതികരിച്ചു.
ഗാന്ധിനഗറിലെ കുട്ടികളുടെ സര്‍വകലാശാല, ഭാരത സര്‍ക്കാറിൻറ മഹിള- ബാല വികാസ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ചെറുകിട ഇടത്തരം സൂക്ഷ്മ വ്യവസായ മന്ത്രാലയം തുടങ്ങിയവയുമായി ചേര്‍ന്ന് ഇന്ത്യയെ എങ്ങനെ കളിപ്പാട്ട ഉൽപാദനത്തിെൻറ ഹബ് ആക്കി മാറ്റാനാകും എന്നാണ് ആലോചിക്കേണ്ടതെന്നായിരുന്നു മോദിയുടെ വാക്കുകൾ. പുതിയ വിദ്യാഭ്യാസ നയത്തിൽ കുട്ടികളുടെ ജീവിതത്തിൽ കളിപ്പാട്ടങ്ങൾ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. കളികളിലൂടെ പഠിക്കുക, കളിപ്പാട്ടമുണ്ടാക്കാന് പഠിക്കുക, കളിപ്പാട്ടം ഉണ്ടാക്കുന്നിടം സന്ദര്‍ശിക്കുക തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടറിെൻറയും സ്മാർട്ട് ഫോണിെൻറയും കാലത്ത് കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ആഘോഷമാണ്. എന്നാല്‍, ഇൗ ഗെയിമുകളുടെ വിഷയങ്ങൾ ഇന്ത്യക്ക് പുറത്തുനിന്നുള്ളതാണ്. ഇതിന് പകരം നമ്മുടെ ആശയങ്ങളുടെയും സങ്കൽപങ്ങളുടെയും ചരിത്രത്തിെൻറയും പശ്ചാത്തലത്തില്‍ നമുക്ക് ഗെയിമുകൾ നിർമിച്ച് എടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.