നാസികളെ ആരാധിക്കുന്നയാളാണ് മോദിയെന്ന് ഇമ്രാൻ ഖാൻ
text_fieldsലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാസികളെ ആരാധിക്കുന്ന ആളാണെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ഭരണകൂടം പാലിച്ചുപോന്ന നയങ്ങളാണ് മോദിയും ആർ.എസ്.എസും പിന്തുടരുന്നത്. നിയന്ത്രണ രേഖയിൽ ജീവിക്കുന്നവർക്ക് സഹായധനം കൈമാറുന്ന ചടങ്ങിലായിരുന്നു ഇമ്രാന്റെ പരാമർശം.
2002 ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യയോടെ തന്നെ മോദിയുടെ നിലപാടുകള്‍ എങ്ങനെയുള്ളതാണെന്ന വ്യക്തമാക്കുന്നതാണ്. ഇന്ത്യന്‍ മുസ്ലിങ്ങളുടെ രക്തക്കറ പുരണ്ടതാണ് മോദിയുടെ കൈകൾ. 'അദ്ദേഹം (മോദി) ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല. ഒരു സൈക്കോപാത്താണ്' ഇമ്രാന് പറഞ്ഞു.
ആര്.എസ്.എസ് പ്രത്യയശാസ്ത്രം നാസി തത്വത്തിലാണ് വിശ്വസിക്കുന്നതെന്നും ഹിറ്റ്ലര്‍ ജൂതന്മാരോട് ചെയ്തതാണ് മുസ്ലിങ്ങളോട് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമം എന്നിവയിലൂടെ ഇന്ത്യയിലെ മുസ്ലിങ്ങളെ വംശഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇമ്രാന് പറഞ്ഞു.

