Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Modi Priyanka Chopra Sonia gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightമോദി, അമിത്​ ഷാ,...

മോദി, അമിത്​ ഷാ, സോണിയ, പ്രിയങ്ക ചോപ്ര, അക്ഷയ്​ കുമാർ... ബിഹാറിൽ വാക്​സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ഇവരും

text_fields
bookmark_border

പട്​ന: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്​ ഷാ, കോൺഗ്രസ്​ നേതാവ്​ സോണിയ ഗാന്ധി, ബോളിവുഡ്​ താരം പ്രിയങ്ക ചോപ്ര തുടങ്ങിയവരുടെ ​േപരുകൾ ബിഹാറിലെ ആർവാൾ ജില്ലയിലെ ഗ്രാമത്തിൽ കോവിഡ്​ പ്രതിരോധ വാക്​സിൻ എടുത്തവരുടെ പട്ടികയിൽ. വാക്​സിൻ സ്വീകരിച്ചവരുടെ കണക്കുകളിലാണ്​ സെലിബ്രിറ്റികളുടെയും രാഷ്​ട്രീയ നേതാക്കളുടെയും പേര്​ രേഖപ്പെടുത്തി ഡേറ്റ തട്ടിപ്പ്​.

സംഭവത്തിൽ കർപി സാമൂഹികാരോഗ്യത്തിൽ വാക്​സിൻ സ്വീകരിച്ചവരുടെ പട്ടികയിലാണ്​ ഈ പേരുകളും. വാക്​സിനേഷൻ പോർട്ടലിൽ അപ്​ലോഡ്​ ചെയ്​ത ഇൗ പട്ടിക പുറത്തുവന്നതോടെ രണ്ട്​ കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ സസ്​പെൻഡ്​ ചെയ്​തു.

നരേന്ദ്രമോദി, അമിത്​ ഷാ,​ സോണിയ ഗാന്ധി, പ്രിയങ്ക ചോപ്ര, അക്ഷയ്​ കുമാർ തുടങ്ങിയവരുടെ പേരുകൾ നിരവധി തവണ രേഖപ്പെടുത്തിയിരിക്കുന്നത്​ കാണാം. പട്ടിക പുറത്തുവ​ന്നതോടെ പ്രാദേശിക ഭരണകൂടം അന്വേഷണത്തിന്​ ഉത്തരവിടുകയായിരുന്നു.

ഡാറ്റ തട്ടിപ്പ്​ എങ്ങനെ, ആരുടെ നിർദേശപ്രകാരണമാണ്​ നടന്നതെന്ന്​ പരിശോധിക്കുമെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ ​െജ. പ്രിയദർശിനി പറഞ്ഞു.


'ഇത്​ വളരെ ഗൗരവമേറിയ കാര്യമാണ്​. പരിശോധനയും വാക്​സി​േനഷനും വേഗത്തിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ ഇത്തരം തട്ടിപ്പുകൾ. കർപിയിൽ മാത്രമല്ല, എല്ലാ ആരോഗ്യകേന്ദ്രങ്ങളിലെയും പട്ടിക പരിശോധിക്കും. സംഭവത്തിൽ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയും നടപടിയെടുക്കുകയും ചെയ്യും' -അവർ കൂട്ടിച്ചേർത്തു.

അടുത്തിടെ നടത്തിയ പരിശോധനക്കിടെയാണ്​ തട്ടിപ്പ്​ വിവരം പുറത്തുവന്നതെന്നും അവർ പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ ഡേറ്റ എൻട്രിക്കായി ചുമതലപ്പെടുത്തിയ രണ്ട്​ കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടതായി ബിഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറഞ്ഞു.

ജില്ല മജിസ്​ട്രേറ്റുമായും ചീഫ്​ മെഡിക്കൽ ഓഫിസർമാരുമായും സംസാരിച്ചു. കൂടാതെ മറ്റ്​ ആശു​പത്രികളിലെ ഡേറ്റകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharPriyanka ChopraCovid Vaccine
News Summary - Modi Priyanka Chopra On Bihar Covid Jab List In Glaring Data Fraud
Next Story