മോദിയുടെ സ്വകാര്യ വിമാനയാത്ര ബിൽ നൽകിയത് ആരെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003 മുതൽ 2007വരെയുള്ള കാലഘട്ടത്തിൽ നടത്തിയ സ്വകാര്യ വിമാനയാത്രകളുടെ ബിൽ നൽകിയത് ആരെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്. സ്വകാര്യ കമ്പനികളുടെ പരിപാടികൾക്ക് ഇക്കാലയളവിൽ ആഭ്യന്തര, വിദേശ യാത്ര നടത്തിയ ഇനത്തിൽ ചെലവായിരിക്കുന്നത് 16കോടിയിലധികം രൂപയാണ്. യാത്ര മുഴുവൻ വിമാനത്തിലും െഹലികോപ്ടറുകളിലുമായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുെട യാത്രക്ക് സർക്കാർ പണം ചെലവഴിച്ചിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്നും ആരാണ് ഇത്രയും തുക അടച്ചതെന്ന് മോദി വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
2003 മുതൽ 2007 വരെയുള്ള മോദിയുടെ യാത്രകളുടെ വിവരങ്ങൾ ബുധനാഴ്ച ഡൽഹിയിൽ എ.െഎ.സി.സി ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ കോൺഗ്രസ് പുറത്തുവിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുടെ വിമാന ടിക്കറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, പത്തുലക്ഷം രൂപയുടെ താെഴയുള്ള ടിക്കറ്റുകൾ മാത്രമാണ് വാദ്ര എടുത്തതെന്നും അതിനാൽ ചോദ്യം ചെയ്യാനാവില്ലെന്നും ആദായ നികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കിയതുമാണ്.
അതേസമയം, അമിത് ഷായുടെ മകനെതിരായ അഴിമതി മറച്ചുവെക്കാനാണ് റോബർട്ട് വാദ്രക്കെതിരെ വാർത്തകൾ സൃഷ്ടിക്കുന്നത്. ആരോപണം വന്ന് 41മാസമായിട്ടും ഒരു നടപടിയും അദ്ദേഹത്തിനെതിരെ സർക്കാറിന് എടുക്കാനായിട്ടില്ല. അന്വേഷണസംഘത്തെ ഉപയോഗിച്ച് വാർത്തകൾ േചാർത്തുകയും ചില പ്രത്യേക ചാനലുകൾക്ക് മാത്രം നൽകി ജയ് ഷാക്കെതിരെയുള്ള വിഷയം മാറ്റുകയുമാണ് ബി.ജെ.പി ചെയ്യുന്നത്. രാഷ്ട്രീയപ്രതികാര വേട്ടയാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
