Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തിലേത്​ ഏകാംഗ...

കേന്ദ്രത്തിലേത്​ ഏകാംഗ സർക്കാർ; ബാക്കിയുള്ളവർ മോദി പറയുന്നതനുസരിച്ച്​ തുള്ളുന്നു​ - തരൂർ

text_fields
bookmark_border
കേന്ദ്രത്തിലേത്​ ഏകാംഗ സർക്കാർ; ബാക്കിയുള്ളവർ മോദി പറയുന്നതനുസരിച്ച്​ തുള്ളുന്നു​ - തരൂർ
cancel

കൊൽക്കത്ത: പ്രധാനമന്ത്രി നന്ദ്രേമോദിയെ വീണ്ടും പരിഹസിച്ച്​ കോൺഗ്രസ്​ എം.പി ശശി തരൂർ. വാളുയർത്തിപ്പിടിച്ച്​ വെള്ളക്കുതിരപ്പുറത്തിരുന്ന്​ എല്ലാ ഉത്തരങ്ങളും എനിക്ക്​ അറിയാമെന്ന്​ പറയുന്ന ഹീറോയാണ്​ മോദിയെന്നായിരുന്നു തരൂരി​​​െൻറ പരിഹാസം.

​േമാദി ഏകാംഗ സർക്കാറാണ്​. അദ്ദേഹം പറയുന്നതിനനുസരിച്ച്​ തുള്ളുകയാണ്​ ബാക്കിയുള്ളവർ. ഇന്ത്യയിൽ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരുടെ ഒാഫീസുകളിൽ ഏറ്റവും കേന്ദ്രീകൃതമായ ഒാഫീസാണ്​​ നിലവിലുള്ളതെന്നും ശശി തരൂർ വിമർശിച്ചു​. എല്ലാ തീരുമാനങ്ങളും എടുക്കുന്നത്​ പ്രധാനമന്ത്രിയുടെ ഒാഫീസാണ്​. എല്ലാ ഫയലുകളും പ്രധാനമന്ത്രിയുടെ ഒാഫീസിലേക്കാണ്​ അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അടുത്ത പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിന്​ മുമ്പും ശേഷവും മറ്റു പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ്​ സഖ്യത്തിലേർപ്പെടും. എന്നാൽ പ്രധാനമന്ത്രി സ്​ഥാനാർഥി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ആയിരിക്കണമെന്നില്ല എന്നും തരൂർ വ്യക്​തമാക്കി.

കഴിഞ്ഞ ആഴ്​ച മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേൾ എന്ന്​ ശശി തരൂർ വിശേഷിപ്പിച്ചതിനെതിരെ ബി.ജെ.പി ഡൽഹി കോടതിയിൽ മാനനഷ്​ടക്കേസ്​ നൽകിയിരുന്നു. അതിനു പിന്നാലെയാണ്​ പുതിയ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormalayalam newsUnion government
News Summary - Modi is a one-man government - India News
Next Story