"ഇന്ത്യയിലെ ജെൻ സി ബി.ജെ.പിയുടെ വികസന മാതൃകയിൽ വിശ്വസിക്കുന്നു"; മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്രമോദി; തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിനും പരാമർശം
text_fieldsകൊൽക്കത്ത: മഹാരാഷ്ട്രയിലെ വമ്പൻ തെരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ യുവ തലമുറ പ്രത്യേകിച്ച് ജെൻ സി ബി.ജെ.പിയുടെ വികസന മാതൃകയിൽ വിശ്വാസമർപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു. ബംഗാളിലെ ജനതയും വരുന്ന നിയമ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് മോദി ആത്മ വിശ്വാസം പ്രകടിപ്പിച്ചു. വെസ്റ്റ് ബംഗാളിലെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മോദി.
ചരിത്രത്തിലാദ്യമായി ലോകത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപ്പറേഷനായ ബി.എം.സിയിൽ ബി.ജെ.പി വിജയം കണ്ടു. ഏതാനും നാളുകൾക്ക് മുമ്പ് കേരളത്തിലെ ആദ്യ ബി.ജെ.പി മേയർ കേരളത്തിലെ തിരുവനന്തപുരം കോർപ്പറേഷനിൽ ചുമതലയേറ്റു. ഒരിക്കൽ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ചിന്തിക്കാൻ കഴിയാതിരുന്നിടത്ത് ബി.ജെ.പിക്ക് ഇന്ന് അഭൂതപൂർവമായ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. " മോദി പറഞ്ഞു.
മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഗവൺമെന്‍റിനെയും മോദി രൂക്ഷമായി വിമർശിച്ചു. വെള്ളിയാഴ്ച ബി.ജെ.പിയും ശിവ് സേനയും ബി.എം.സി തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് നേടിയത്. ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം 227ൽ 118 സീറ്റുകൾ നേടി. ബി.ജെ.പി 89 സീറ്റുകളാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

