മോദി മഹത്ത്വവുമായി എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ
text_fieldsന്യൂഡൽഹി: രാഷ്്ട്രീയക്കാരെക്കുറിച്ച വിവരണങ്ങൾ വെട്ടിച്ചുരുക്കിയും നോട്ട് നിരോധനം അടക്കം മോദിസർക്കാറിെൻറ പദ്ധതികൾ കുത്തിനിറച്ചും എൻ.സി.ഇ.ആർ.ടിയുടെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ. ആറു മുതൽ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പരിഷ്കാരം. 10ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം പരിഷ്കരിച്ച് ഡെമോക്രാറ്റിക് പൊളിറ്റിക്സ് എന്ന പേരിൽ രണ്ട് ഭാഗങ്ങളായാണ് പുതിയ അധ്യയനവർഷം എൻ.സി.ഇ.ആർ.ടി തയാറാക്കിയത്. രാഷ്ട്രീയക്കാരെക്കുറിച്ച വിവരങ്ങൾക്കൊപ്പം കാർട്ടൂണുകളും ചുരുക്കി.
വിവരാവകാശ നിയമം എൻ.ഡി.എ സർക്കാർ നടപ്പാക്കിയെന്ന് തോന്നിപ്പിക്കുന്നവിധമാണ് പുസ്തകത്തിലെ ചിത്രീകരണം. നോട്ട് നിരോധനത്തെ കുറിച്ച് വിവരിക്കുന്നത് 10ാം ക്ലാസ് ഇക്കണോമിക്സ് പാഠപുസ്തകത്തിലാണ്. നോട്ട് നിരോധിച്ചതോടെ രാജ്യം ഡിജിറ്റൽ ആയി മാറിയെന്നാണ് വിശദീകരണം. ഡിജിറ്റിൽ ഇന്ത്യയെ കുറിച്ച മോദിയുടെ മുദ്രാവാക്യങ്ങളും ഒപ്പമുണ്ട്. സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് ആറാം ക്ലാസ് തൊട്ടുള്ള അഞ്ച് പാഠപുസ്തകങ്ങളിൽ വിവിധ അധ്യായങ്ങളിലായി അവതരിപ്പിക്കുന്നു.
മൂന്ന് പാഠപുസ്തകങ്ങളിൽ ഗംഗ ശുചീകരണ പദ്ധതിയെക്കുറിച്ച് പഠിപ്പിക്കുന്നു. ഏഴാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതിയും എട്ടാം ക്ലാസിലെ ജിയോഗ്രഫി പുസ്തകത്തിൽ ‘പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന’യും പാഠ്യവിഷയം. ചരിത്ര പാഠപുസ്തകങ്ങളിലും കാര്യമായ മാറ്റങ്ങൾ എൻ.സി.ഇ.ആർ.ടി വരുത്തി.
മഹാറാണ പ്രതാപ്, ഛത്രപതി ശിവജി, ജാട്ട് നേതാവ് സൂരജ്, ആത്മീയ നേതാവ് ശ്രീ അരബിേന്ദാ, വല്ലഭായ് പേട്ടൽ തുടങ്ങിയവരുടെ വിവരണങ്ങൾ പുതിയ പുസ്തകങ്ങളിലുണ്ട്. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ 182 പാഠപുസ്തകങ്ങളിൽ 1,334 മാറ്റങ്ങളാണ് എൻ.സി.ഇ.ആർ.ടി വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
