മോദിയുടെ ഇൗഗോ തൃപ്തിപ്പെടുത്താൻ സർ എന്ന് വിളിക്കേണ്ടി വന്നു- ചന്ദ്രബാബു നായിഡു
text_fieldsഅമരാവതി: രാഷ്ട്രീയത്തിൽ തെൻറ ജൂനിയറായിട്ടും മോദിയുടെ ഇൗഗോയെ തൃപ്തിപ്പെടുത്താനായി അദ്ദേഹത്തെ സർ എന്ന് വിളിക്കേണ്ടി വന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രക്ക് വേണ്ടിയാണ് താൻ മോദിയെ സർ എന്ന് വിളിക്കാൻ നിർബന്ധിതനായതെന്നും നായിഡു പറഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവി ലഭിക്കുന്നതിന് സാധ്യമായതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സർവ കക്ഷിയോഗത്തിൽ അറിയിച്ചു.
ഞാൻ യു.എസ് മുൻ പ്രസിഡൻറ് ബിൽ ക്ലിൻറനെ കണ്ടപ്പോൾ അദ്ദേഹത്തെ മിസ്റ്റർ ക്ലിൻറൺ എന്നാണ് അഭിസംബോധന ചെയ്തത്. മോദി രാഷ്ട്രീയത്തിൽ എെൻറ ജൂനിയറാണ്. എന്നാൽ അദ്ദേഹം അധികാരത്തിലെത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ പത്തു തവണ സർ എന്ന് വിളിച്ചിട്ടുണ്ട്. ഇത് ആന്ധ്രയുടെ ഗുണത്തിന് വേണ്ടിയായിരുന്നു ചെയ്തത്. മോദിയുടെ ഇൗഗോയെ തൃപ്തിപ്പെടുത്തിയാൽ എെൻറ സംസ്ഥാനത്തോട് നീതി പുലർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചു - ചന്ദ്ര ബാബു നായിഡു പറഞ്ഞു.
കേന്ദ്രത്തിലെ മോദി സർക്കാർ ആന്ധ്രയോട് നീതി കാണിക്കുമെന്ന് കരുതുന്നില്ലെന്നും നായിഡു വ്യക്തമാക്കി. ഗുജറാത്ത് കലാപകാലത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അതാകാം ആന്ധ്രയോട് കാണിക്കുന്ന പക്ഷപാതത്തിന് കാരണമെന്നും നായിഡു കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
