കർശന നടപടി സ്വീകരിക്കുമെന്ന് അർധരാത്രി മോദിയുടെ വിഡിയോ; മണിക്കൂറിനുള്ളിൽ മറുപടിയുമായി രാഹുൽഗാന്ധി
text_fieldsന്യുഡൽഹി: ചോദ്യപേപ്പർ ചോർച്ച കേസുകളിൽ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച ചർച്ച ചെയ്യുമെന്ന് വിഡിയോ സന്ദേശം പുറത്ത് വിട്ട് നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി 11.52നാണ് വിഡിയോ പുറത്ത് വന്നത്. മൺസൂൺ സമ്മേളനത്തിൽ തന്നെ ഈ നിയമനിർമാണം പാർലമെന്‍റിൽ പാസാക്കിയെടുക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്നുമാണ് മോദിയുടെ വാഗ്ദാനം.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ, ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും ഇത്തരം സംഭവങ്ങൾ കൂടുതൽ ഫലപ്രദമായി നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് ശേഷം, വിദ്യാർഥികൾക്ക് ഒരു അക്കാദമിക് വർഷം നഷ്ടപ്പെടാതിരിക്കുക എന്നതിനായിരുന്നു സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി 22 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്കായി പുനഃപരീക്ഷ നടത്തുന്നതിന് സർക്കാർ മുഴുവൻ ഭരണസംവിധാനത്തെയും സജ്ജമാക്കിയെന്നും ജൂലൈ 19ന് ഫലം പ്രഖ്യാപിച്ചുവെന്നും വിഡിയോ സന്ദേശത്തിൽ പറയുന്നു. അതേസമയം, ധർമേന്ദ്ര പ്രധാന്‍റെ രാജിയെ ഒരക്ഷരവും മോദി പ്രതികിരച്ചിട്ടില്ല.
പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിയുടെ അർധരാത്രിയിലെ സന്ദേശത്തെ ശക്തമായി വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്‍റെ രാജി ആവശ്യപ്പെടുന്ന വിഷയം മോദി ലഘൂകരിച്ചു കാണിക്കാൻ ശ്രമിക്കുകയാണെന്നും വിദ്യാർഥികളുടെ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും എക്സ് പോസ്റ്റിൽ മോദിക്ക് മറുപടി നൽകി. വിദ്യാർഥികളുടെ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും രാഹുൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

