Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി വിവാഹിതൻ തന്നെ; ...

മോദി വിവാഹിതൻ തന്നെ;  എനിക്ക്​ രാമന്​ തുല്യൻ -ആനന്ദി ബെന്നിന്​​ യശോദയുടെ മറുപടി

text_fields
bookmark_border
മോദി വിവാഹിതൻ തന്നെ;  എനിക്ക്​ രാമന്​ തുല്യൻ -ആനന്ദി ബെന്നിന്​​ യശോദയുടെ മറുപടി
cancel

അഹ്​മദാബാദ്​: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ്​ ഗവർണർ ആനന്ദി ബെൻ പ​േട്ടലി​​​െൻറ പ്രസ്​താവനയിൽ അത്ഭുതം പ്രകടിപ്പിച്ച്​ മോദിയുടെ ഭാര്യ യശോദ ബെൻ. 2004ൽ മോദിയുടെ ലോക്​സഭാ തെരഞ്ഞെടുപ്പ്​ പത്രികയിൽ ഭാര്യയുടെ പേരി​​​െൻറ സ്​ഥാനത്ത്​ ത​​​െൻറ ​േപര്​ ചേർത്തിട്ടുണ്ടെന്ന്​ പറഞ്ഞ അവർ, വളരെ വിദ്യാഭ്യാസം നേടിയ ഗുജറാത്ത്​ മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെൻ ഇത്രയും നിരുത്തരവാദപരമായ പ്രസ്​താവന നടത്താൻ പാടില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

അദ്ദേഹത്തെ (മോദിയെ)ഞാൻ ആദരിക്കുന്നു. എനിക്കദ്ദേഹം രാമന്​ തുല്യനാണ്​-യശോദ ബെൻ പറഞ്ഞു. സഹോദരൻ അശോക്​ മോദിയുടെ ഫോണിൽ റെക്കോഡ്​ ചെയ്​ത​ എഴുതിവായിക്കുന്ന രീതിയിലുള്ള പ്രസ്​താവനയിലാണ്​ ആനന്ദി ബെന്നിന്​ യശോദ മറുപടി നൽകുന്നത്​.

ഉത്തര ഗുജറാത്തിലെ ഉഞ്ചയിൽ താമസിക്കുന്ന യശോദ തന്നെയാണ്​ ഫോണിലൂടെ സംസാരിക്കുന്നതെന്ന്​ അശോക്​ മോദി ​െഎ.എ.എൻ.എസ്​ വാർത്ത ഏജൻസിയോട്​ സ്​ഥിരീകരിച്ചു. ആനന്ദി ബെന്നി​​​െൻറ പ്രസ്​താവന സമൂഹ മാധ്യമങ്ങളിൽ വന്നപ്പോൾ വിശ്വസിച്ചില്ലെന്നും തുടർന്ന്​ ‘ദിവ്യഭാസ്​കർ’ പത്രത്തിൽ വാർത്ത വന്നപ്പോഴാണ്​ മറുപടിക്ക്​ തുനിഞ്ഞതെന്നും യശോദ വ്യക്തമാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsYashoda benAndiben patel
News Summary - Modi marriage-India news
Next Story