മോദി 'മഹാപുരുഷ്'; തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം -കങ്കണ റണാവത്ത്
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി 'മഹാപുരുഷ്' ആണെന്ന് നടിയും ബി.ജെ.പി അനുകൂലിയുമായ കങ്കണ റണാവത്ത് പറഞ്ഞു. ''പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പ്രതിയോഗികളാണെന്നത് സങ്കടകരമാണ്. പക്ഷേ, തനിക്ക് എതിരാളിയില്ലെന്ന് മോദിജിക്ക് അറിയാം'' -കങ്കണ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽ നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്നും നടി പറഞ്ഞു.
ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ, ബി.ജെ.പി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണ്. 'ഇന്ത്യ ടുഡേ' ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രീയത്തിൽ ചേരുമെന്ന സൂചനയും കങ്കണ നൽകി. രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുസേവനം ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താൻ തയാറാണെന്ന് നടി മറുപടി നൽകി. ഹിമാചൽ പ്രദേശിലെ ആളുകൾ തനിക്ക് സേവിക്കാൻ അവസരം നൽകിയാൽ അത് വളരെ മികച്ചതായിരിക്കുമെന്നും താരം പറഞ്ഞു.

