Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശ്...

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ മോദിക്കും ക്ഷണമെന്ന് സൂചന; പങ്കെടുത്താൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ നിർണായക നിമിഷം

text_fields
bookmark_border
ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ മോദിക്കും ക്ഷണമെന്ന് സൂചന; പങ്കെടുത്താൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ നിർണായക നിമിഷം
cancel

ന്യൂഡൽഹി: ബംഗ്ലാദേശിൽ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ബി.എൻ.പി അധ്യക്ഷൻ താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്രമോദിയെയും ക്ഷണിച്ചേക്കുമെന്ന് സൂചന. ചടങ്ങിലേക്ക് രാഷ്ട്രത്തലവൻമാരെ ക്ഷണിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ബി.എൻ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥികളിൽ ഒരാളായിരിക്കാൻ സാധ്യതയുണ്ടെന്നാണ് വാർത്താ വൃത്തങ്ങൾ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം താരിഖ് റഹ്മാനുമായി ഫോണിൽ സംസാരിച്ചു എന്ന് മോദി എക്സിൽ കുറിച്ചതിനു പിന്നാലെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിക്കപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് വാർത്ത വരുന്നത്.

പ്രധാന രാഷ്ട്രത്തലവൻമാരെ ക്ഷണിച്ചു കൊണ്ട് നയതന്ത്രവേദിയാക്കി സത്യ പ്രതിജ്ഞാ വേദിയെ മാറ്റാനുള്ള ശ്രമത്തിലാണ് ബി.എൻ.പി. ക്ഷണം ഔദ്യോഗികമായി ലഭിക്കുകയും ഇന്ത്യ അത് സ്വീകരിക്കുകയും ചെയ്താൽ അയൽ രാജ്യങ്ങൾ എന്ന നിലയിലും പുതിയ ഭരണകൂടത്തിൻ കീഴിലും ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഒരു സുപ്രധാന നീക്കമായിരിക്കും ഇത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengladeshSwearing CeremonyLatest NewsTarique Rahman
News Summary - Modi likely to be invited to Bangladesh PM Tariq Rahman's swearing-in ceremony
Next Story