Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ര​ധാ​ന​മ​ന്ത്രി...

പ്ര​ധാ​ന​മ​ന്ത്രി ത്രി​രാ​ഷ്​​ട്ര സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ടു

text_fields
bookmark_border
narendra-modi-2208109.jpg
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത്രി​രാ​ഷ്​​ട്ര സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ടു. ഫ ്രാ​ൻ​സ്, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​ത്. പാ​രി​സി​ൽ ഫ്ര​ഞ്ച ്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണി​നെ ക​ണ്ട്, വ്യാ​പാ​രം, സു​ര​ക്ഷ, ഊ​ർ​ജം, ഭീ​ക​ര​ത, ക​ട​ൽ ഗ​താ​ഗ​ത സ​ഹ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യും. ഫ്ര​ഞ്ച്​ പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വാ​ർ​ഡ്​ ചാ​ൾ​സ്​ ഫി​ലി​പ്പി​നെ​യും മോ​ദി കാ​ണും.

യു​നെ​സ്​​കോ ആ​സ്​​ഥാ​ന​ത്ത്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കും. യു.​എ.​ഇ​യി​ൽ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹി​യാ​നു​മാ​യി മോ​ദി ച​ർ​ച്ച ന​ട​ത്തും. ഇ​ദ്ദേ​ഹ​വു​മാ​യി ചേ​ർ​ന്ന്​ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150ാം പി​റ​ന്നാ​ൾ വേ​ള​യി​ൽ പു​റ​ത്തി​റ​ക്കു​ന്ന സ്​​റ്റാ​മ്പ്​ പ്ര​കാ​ശ​നം ചെ​യ്യും. യു.​എ.​ഇ സ​ർ​ക്കാ​റി​​െൻറ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ‘ഓ​ർ​ഡ​ർ ഓ​ഫ്​ സാ​യി​ദ്​’ മോ​ദി​ക്ക്​ സ​മ്മാ​നി​ക്കും.

ബ​ഹ്​​റൈ​നി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രെ​യും മോ​ദി കാ​ണും. ബ​ഹ്​​റൈ​നി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ മോ​ദി. മ​നാ​മ​യി​ൽ പു​തു​ക്കി​പ്പ​ണി​ത ശ്രീ​കൃ​ഷ്​​ണ ക്ഷേ​ത്ര​വും അ​ദ്ദേ​ഹം ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsThree Nation Visitmodi tour
News Summary - modi leaves for France as part of three nation visit
Next Story