Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആംഗ്യ ഭാഷ പാഠ്യ...

ആംഗ്യ ഭാഷ പാഠ്യ പദ്ധതിയുടെ ഭാഗമാക്കും, സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് 'സഫൽ' -പ്രധാനമന്ത്രി

text_fields
bookmark_border
Sign language
cancel

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്​ ഒരു വർഷം പൂർത്തിയാക്ക​ുന്ന വേളയിൽ വിവിധ സംരഭങ്ങൾ ആരംഭിച്ചു. ചെറിയ കുട്ടികൾക്ക് വിദ്യാ പ്രവേഷ് എന്ന പ്രീ സ്കൂൾ പരിപാടി, സി.ബി.എസ്.ഇ വിദ്യാർഥിക​ളുടെ വിലയിരുത്തൽ പരിപാടി 'സഫൽ' എന്നിവ അടക്കമാണ് പുതിയ പദ്ധതികൾ. ബധിര - മൂക സമൂഹത്തോട്​​ ആശയവിനിമയം സാധ്യമാക്കുന്നതിന്​ ഇന്ത്യൻ ആംഗ്യ (സൈൻ) ഭാഷ സെക്കൻഡറി തലത്തിൽ പഠിപ്പിക്കുമെന്നും എൻജിനീയറിങ്​ കോഴ്​സുകൾ 11 പ്രാദേശിക ഭാഷകളിൽ പഠിപ്പിച്ചു തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിന്​ ഒരു വർഷം പൂർത്തിയാക്ക​ുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

11 പ്ര​ാദേശിക ഭാഷകളിലേക്ക്​ എൻജിനീയറിങ്​ കോഴ്​സ​ുകൾ പരിഭാഷപ്പെടുത്താനുള്ള ടൂൾ സർക്കാർ വികസിപ്പിച്ചിട്ടുണ്ട്​. പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം തുടങ്ങാനിരിക്കുന്ന വിദ്യാർഥികളെ മോദി അഭിനന്ദിച്ചു. പാവങ്ങൾക്കും ദലിതുകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സഹായകമാകുമെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്ത്​ മൂന്ന്​ ലക്ഷത്തിലേറെ വിദ്യാർഥികൾക്ക്​ ഇന്ന്​ ആംഗ്യഭാഷ ആവശ്യമാണ്​. അവർക്ക്​ സഹായകമായി ആംഗ്യഭാഷയായി സെക്കൻഡറി തലത്തിൽ ഒരു വിഷയമായി പഠിപ്പിച്ചു തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രെഡിറ്റ്​ സമ്പ്രദായത്തി​ൽ ആധുനിക സാ​േങ്കതിക വിദ്യ അടിസ്​ഥാനമാക്കിയുള്ള അക്കാദമിക്​ ബാങ്ക്​ മാറ്റം കൊണ്ടുവരുമെന്നും വിദ്യാർഥികൾക്ക്​ അഭിരുചി അനുസരിച്ച്​ ഉന്നത വിദ്യാഭ്യാസത്തിൽ ഏത്​ പഠന ശാഖയും ഏത്​ സമയത്തും ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ സാഹചര്യങ്ങൾ മാറ്റി മറിച്ചിട്ടും ഒാൺലൈൻ വിദ്യാഭ്യാസത്തിലേക്ക്​ വിദ്യാർഥികൾക്ക്​ പെ​െട്ടന്ന്​ മാറാൻ കഴിഞ്ഞു. 'ദിക്ഷ' പോർട്ടലിന്​ 2300 കോടി ഹിറ്റാണ്​ കിട്ടിയത്​. ഇ​േപ്പാഴും എല്ലാ ദിവസവും അഞ്ച്​ കോടി ഹിറ്റ്​ കിട്ടുന്നുണ്ട്​.

എട്ട്​ സംസ്​ഥാനങ്ങളിലെ 14 എൻജിനീയറിങ്​ കോളജുകൾ അഞ്ച്​ ഇന്ത്യൻ ഭാഷകളിൽ പഠിപ്പിച്ച്​ തുടങ്ങും. എൻ.സി.ഇ.ആർ.ടി രൂപം നൽകിയ 'നിഷ്​ഠ^2.0' എന്ന സ​ംയോജിത അധ്യാപക പരിശീലന പരിപാടിക്കും നാഷനൽ ഡിജിറ്റൽ എഡ്യൂക്കേഷൻ ആർക്കിടെക്​ചർ, നാഷനൽ എഡ്യൂകേഷൻ ടെക്​നോളജി ഫോറം എന്നിവക്കും പ്രധാനമന്ത്രി തുടക്കമിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sign languageSAFALengineering courses
News Summary - Modi launches schemes on 1 yr of NEP
Next Story