വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് മോദി
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ പുതിയ സംരംഭങ്ങൾക്ക് 'ശിക്ഷക് പർവ്' പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടു (ശ്രവണ വൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോയും എഴുത്തും ഉള്‍പ്പെടുത്തിയ ആംഗ്യഭാഷാ വിഡിയോ), സംസാരിക്കുന്ന പുസ്തകങ്ങള്‍ (കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള ഓഡിയോ ബുക്കുകള്‍), സി.ബി.എസ്.ഇ നിലവാരം ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതി, അധ്യാപക പരിശീലന പരിപാടി, വിദ്യാഞ്ജലി പോര്‍ട്ടല്‍ തുടങ്ങിയവയാണ് ചൊവ്വാഴ്ച വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാജ്യം ഇപ്പോള്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണെന്നും സ്വാതന്ത്ര്യത്തിെൻറ 100 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് പുതിയ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും മോദി പറഞ്ഞു. രാജ്യം പരിവര്‍ത്തന കാലഘട്ടത്തിലാണ്. ഭാവിയെ മനസ്സിലാക്കിയുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയം നമുക്കുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങള്‍ നയാധിഷ്ഠിതം മാത്രമല്ല, പങ്കാളിത്ത അടിസ്ഥാനത്തിലുള്ളതു കൂടിയാണെന്നും മോദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

