Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മത്സ്യസമ്പദ്​ യോജനയും ഇ -ഗോപാല ആപ്പും പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു
cancel
Homechevron_rightNewschevron_rightIndiachevron_rightമത്സ്യസമ്പദ്​ യോജനയും...

മത്സ്യസമ്പദ്​ യോജനയും ഇ -ഗോപാല ആപ്പും പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border

ന്യൂഡൽഹി: മത്സ്യബന്ധന മേഖലയിലെ സുസ്​ഥിര വികസനം ലക്ഷ്യമാക്കി മത്സ്യ സമ്പദ്​ യോജന (പി.എം.എം.എസ്​.വൈ) പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്​ഘാടനം ചെയ്​തു. ക്ഷീരകർഷകർക്ക്​ മാർഗനിർദേശങ്ങളും വിപണന സാധ്യതയും ഉറപ്പുവരുത്തുന്നതിനായി ഇ -ഗോപാല ആപ്പും പുറത്തിറക്കി.

ക്ഷീര കർഷകരുടെ നേരിട്ടുള്ള ഉപയോഗത്തിനായി ബ്രീഡ്​ ഇംപ്രൂവ്​മെൻറ്​ വിപണന കേന്ദ്രവും ഇൻഫർമേഷൻ​ പോർട്ടലുമാണ്​ ഇ ഗോപാല ആപ്പ്​.

മത്സ്യ സമ്പദ്​ യോജനയിലൂടെ മത്സ്യകർഷകർക്ക്​ നേട്ടമുണ്ടാകുമെന്നും നാലു വർഷത്തിനകം ഉൽപ്പാദനം ഇരട്ടിയാക്കുമെന്നും മത്സ്യമേഖലയെ ഉത്തേജിപ്പിക്കുമെന്നും മോദി പറഞ്ഞു. ക്ഷീര മേഖലയിലെ ധവള വിപ്ലവത്തിനും തേനീച്ച വളർത്തൽ മേഖലയിൽ മധുര വിപ്ലവത്തിനും വഴി തുറന്നതു​േപാലെ ഇവയും വഴികാട്ടിയാകുമെന്ന്​ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ 21 സംസ്​ഥാനങ്ങളിലാണ്​ ഇവ പുറത്തിറക്കുക. മത്സ്യ സമ്പദ്​ യോജനക്കായി ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തി അടുത്ത അഞ്ചുവർഷത്തേക്ക്​ 20,050 ​േകാടി രൂപയാണ്​ സർക്കാർ നീക്കിവെച്ചത്​. 2025ഓടെ മത്സ്യ ഉൽപ്പാദനം 70ലക്ഷം ടൺ ആയി ഉയർത്തുക, കയറ്റുമതി ഒരുലക്ഷം കോടിയായി ഉയർത്തുക, തൊഴിലാളികളുടെ നഷ്​ടം കുറക്കുക, തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക എന്നതാണ്​ പദ്ധതിയുടെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-Gopala appMatsya Sampada Yojana
News Summary - Modi launches flagship fisheries scheme, e-Gopala app
Next Story