Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയും കെ.സി.ആറും ഇരട്ടകളെ പോലെ -കപിൽ സിബൽ

text_fields
bookmark_border
മോദിയും കെ.സി.ആറും ഇരട്ടകളെ പോലെ -കപിൽ സിബൽ
cancel

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും തെലങ്കാന രാഷ്​ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവുവും ഇരട്ടകളെ പോലെയാ​െണന്ന് മുതിർന്ന​ കോൺഗ്രസ്​ നേതാവ് കപിൽ സിബൽ. ബി.ജെ.പിക്കും ടി.ആർ.എസിനുമിടയിൽ രാഷ്​ട്രീയ വാതുവെപ്പ്​ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയും ടി.ആർ.എസും പൊതുവേദിയിൽ പരസ്​പരം വിമർശിക്കുമെങ്കിലും യഥാർഥത്തിൽ ഇരു കൂട്ടരും പരസ്​പരം പിന്തുണക്കുന്നവരാണ്​. ക്രിക്കറ്റിൽ വാതുവെപ്പ്​ നടക്കുന്നതുപോലെ അവർക്കിടയിൽ രാഷ്​ട്രീയ വാതുവെപ്പ്​ നടക്കുന്നുണ്ട്​. സംസ്​ഥാനത്തെ ജനങ്ങൾക്ക്​ ഇക്കാര്യങ്ങളെല്ലാം നന്നായറിയാം.

കെ. ചന്ദ്രശേഖർ റാവു എല്ലായ്​പ്പോഴും ബി.ജെ.പിയെ പിന്തുണക്കുന്നു. ബി.ജെ.പിക്ക്​ ഇഷ്​ടക്കേടുണ്ടാക്കാൻ അദ്ദേഹത്തിന്​ താത്​പര്യമി​ല്ലാത്തതിനാൽ ഇന്ധന വില വർധനക്കെതിരെയും റഫാൽ ഇടപാടിനെതിരയും ഇതുവരെ ഒരു വാക്കു പോലും റാവു പറഞ്ഞിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi, KCR like twins said Kapil sibal -india news
Next Story