മോദിക്ക് താത്പര്യം പ്രധാനമന്ത്രി ആയിരിക്കാൻ മാത്രം -രാഹുൽ
text_fieldsന്യൂഡൽഹി: ‘ഭരണഘടന സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര സർക്കാറിനെതിരെ രാജ്യവ്യാപക കാമ്പയിന് തുടക്കമിട്ട് കോൺഗ്രസ്. താനുമായി സംവാദത്തിന് വന്നാൽ മോദിയെ തുറന്നുകാട്ടും. മോദിക്ക് മോദിയിൽ മാത്രമാണ് താൽപര്യമെന്നും കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹിയിലെ തൽകോത്തറ സ്േറ്റഡിയത്തിൽ നടന്ന ചടങ്ങിൽ ആയിരങ്ങളാണ് പെങ്കടുത്തത്. ഏപ്രിൽ 14വരെയാണ് കാമ്പയിൻ.
രാജ്യത്തെ ദലിതരെ കടന്നാക്രമിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വോട്ടിലൂടെ തിരിച്ചടി നൽകണമെന്നും രാഹുൽ ആഹ്വാനം ചെയ്തു. രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലല്ല, സ്വന്തം കാര്യത്തിൽ മാത്രമാണ് നരേന്ദ്ര മോദിക്ക് താൽപര്യം. എം.പിമാരും എം.എൽ.എമാരും ഒന്നും സംസാരിക്കരുതെന്നാണ് മോദി പറയുന്നത്. എല്ലാവരും മോദിയുടെ ‘മൻകി ബാത്ത്’ മാത്രം കേട്ടാൽ മതി. ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്ന കാമ്പയിനിലൂടെ സർക്കാർ അർഥമാക്കുന്നത് ‘ബി.െജ.പി എം.എൽ.എമാരിൽനിന്നും പെൺകുട്ടികളെ രക്ഷിക്കൂ’ എന്നാണോ എന്നും രാഹുൽ പരിഹസിച്ചു. ദലിതർ, ന്യൂനപക്ഷം, സ്ത്രീകൾ, പാർശ്വവൽകരിക്കപ്പെട്ടവർ, കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ തുടങ്ങി വിഷയങ്ങളിലെല്ലാം മോദി മൗനം തുടരുകയാണ്.
ബി.ജെ.പി എത്ര പരിശ്രമിച്ചാലും ഭരണഘടന മാറ്റാൻ സമ്മതിക്കില്ല. റാഫേൽ ഇടപാടിലും നീരവ് മോദി വിഷയത്തിലും മോദിക്ക് ഒന്നും പറയാനില്ല. മോദി തകർക്കുന്നത് ഇന്ത്യയുടെ അന്തസാണ്. ആർ.എസ്.എസ് ചിന്താഗതിക്കാരെ ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ച് അവ തകർക്കുകയാണ്. സുപ്രീംകോടതിയെ തകർക്കുകയാണ്. പാർലമെൻറ് അടച്ചുപൂട്ടുകയാണ്. രാജ്യത്ത് ആദ്യമായാണ് നാല് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച് ജനങ്ങളോട് നീതി തേടിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന േകാൺഗ്രസ് പ്ലീനറിയിൽ പ്രഖ്യാപിച്ചതാണ് കാമ്പയിൻ. ഇതിന് മുന്നോടിയായി പ്രാദേശിക ഭാഷകളിൽ അടക്കം അഞ്ച് വ്യത്യസ്ത കൈപുസ്തകങ്ങൾ തയാറാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
