Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മോദി സ്​ഥിരം ജോലി...

'മോദി സ്​ഥിരം ജോലി കൊടുത്ത ഒരേയൊരാൾ ജയ്​ ഷാ; 'മോദി ജോബ്​ ദോ' ഹാഷ്​ടാഗ്​ ട്രെൻഡിങ്​

text_fields
bookmark_border
മോദി സ്​ഥിരം ജോലി കൊടുത്ത ഒരേയൊരാൾ ജയ്​ ഷാ; മോദി ജോബ്​ ദോ ഹാഷ്​ടാഗ്​ ട്രെൻഡിങ്​
cancel

രാജ്യത്ത്​ വർധിച്ചുവരുന്ന തൊഴിലില്ലായ്​മക്കെതിരേ​ യുവാക്കളുടെ നേതൃത്വത്തിൽ സോഷ്യൽമീഡിയ പ്രതിഷേധം. 'മോദി ജോബ്​ ദോ', 'മോദി റോസ്​ഗാർ ദോ' തുടങ്ങിയ ഹാഷ്​ടാഗുകളിലാണ്​ പ്രതിഷേധം വ്യാപകമായത്​. തൊഴിൽരഹിതരായ യുവാക്കളാണ്​ ഹാഷ്​ടാഗിന്​ പിന്നിൽ. ഹാഷ്​ടാഗിന്​ പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹാഷ്​ടാഗ്​ പങ്കുവച്ച അദ്ദേഹം 'കേൾക്കൂ ജനങ്ങളുടെ മൻ കി ബാത്'​ എന്നാണ്​ കുറിച്ചത്​​.


ഹാസ്യ കലാകാരൻ കുനാൽ കംറ ഉൾപ്പടെയുള്ളവർ ഇന്ന്​ പ്രതിഷേധത്തെ പിന്തുണച്ച്​ രംഗത്തെത്തി. 'പശുശാസ്​ത്രത്തിൽ ഉന്നത വിജയം നേടിയവർക്കുപോലും ജോലി ലഭിക്കുന്നില്ല' എന്നാണ്​ കുനാൽ ട്വിറ്ററിൽ കുറിച്ചത്​. 'മോദി അധികാരത്തിൽ വന്നശേഷം രാജ്യത്ത്​ സ്​ഥിരം ജോലി ലഭിച്ച ​ഒരേ ഒരാൾ ജയ്​ ഷാ' ആണെന്നും 'ഒന്നുകിൽ മോദി ജോലി വിടണം അല്ലെങ്കിൽ മോദി ​േജാലി തരണം' എന്നും കുനാൽ കംറ ട്വീറ്റ്​ ചെയ്​തു.

'ഓരോ കുടുംബവും മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു. ഒരു കുടുംബം കുട്ടികളുടെ വിദ്യാഭ്യാസത്തിന്​ അവരുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നത്​ നല്ല നാളെയുടെ പ്രതീക്ഷയിലാണ്​. പക്ഷേ ആ സ്വപ്നങ്ങളെല്ലാം ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു' ഒരാൾ ട്വിറ്റിൽ കുറിച്ചു. ആയിരക്കണക്കിന്​ പരിഹാസ ട്രോളുകളും ഇതുസംബന്ധിച്ച്​ പുറത്തുവന്നിട്ടുണ്ട്​.

'മോദി സർക്കാർ നമ്മുടെ രാഷ്ട്രത്തിന്‍റെ സാമ്പത്തിക വളർച്ചയെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാത്തവരാണ്. സർക്കാർ തണ്ട്​ കോടി ജോലികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എവിടെയാണ് ജോലി'-പങ്കജ്​ കുമാർ ചോദിക്കുന്നു. 'മടുത്തിരിക്കുന്നു. മൻ കി ബാത്ത് എന്ന്​ വിളിക്കുന്ന പ്രഭാഷണത്തിലൂടെയല്ല, ഇനി നിങ്ങൾ വിദ്യാർഥികളെ മുഖാമുഖം കാണേണ്ടിവരും. ഇനി നിങ്ങൾ 'സ്റ്റുഡന്‍റ്​സ്​ മാൻ കി ബാത്ത്' നടത്തൂ'- ഖുശ്​ബു മൗര്യ എന്ന വിദ്യാർഥിനി കുറിച്ചു. 'ഞങ്ങൾക്ക്​ ജോലി നൽകിയി​ല്ലെങ്കിൽ നിങ്ങൾ ജോലി ഉപേക്ഷിച്ച്​ പോകൂ എന്നും' നിരവധിപേർ 'മോദി റോസ്​ഗാർ ദോ' ഹാഷ്​ടാഗിൽ കുറിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitter trendingtwittermodi rojgar domodi job do
Next Story