Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മോദി ഭീകരൻ’; കാനഡയിലെ പാർക്കിൽ സൈൻബോർഡ് വികൃതമാക്കി പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം

text_fields
bookmark_border
‘മോദി ഭീകരൻ’; കാനഡയിലെ പാർക്കിൽ സൈൻബോർഡ് വികൃതമാക്കി പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം
cancel

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഭഗവത് ഗീത പാർക്കിന്റെ സൈൻ ബോർഡ് വികൃതമാക്കി ഇന്ത്യൻ പ്രധാനമന്ത്രി ​നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം. ‘മോദി ഭീകരൻ’ എന്നാണ് ബോർഡിൽ സ്പ്രേ ചെയ്ത് കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സൈൻബോർഡ് വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. വൈകാതെ അധികൃതർ പൂർവസ്ഥിതിയിലാക്കുകയും ചെയ്തു.

സംഭവത്തെ അപലപിച്ച നഗര ഭരണകൂടം, ഇത് ഒരു വിശ്വാസി സമൂഹത്തിന് നേരെയുള്ള ആക്രമണമാണെന്നും കുറ്റപ്പെടുത്തി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

‘ഇത്തരം അസഹിഷ്ണുതക്കും വിവേചനത്തിനുമെതിരെ ബ്രാംപ്ടൺ നഗരത്തിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. വൈവിധ്യം, ഏവരെയും ഉൾക്കൊള്ളൽ, എല്ലാവരോടുമുള്ള ബഹുമാനം എന്നീ മൂല്യങ്ങൾ ഞങ്ങൾ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്നു, ഈ വിദ്വേഷ പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ല’, അധികൃതർ ട്വിറ്ററിൽ പ്രതികരിച്ചു.

ജനുവരിയിൽ ബ്രാംപ്ടണിലെ ഹൈന്ദവ ക്ഷേത്രമായ ഗൗരി ശങ്കർ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Modi is Terrorist'; Insults against the Prime Minister by defacing the signboard in Canada's park
Next Story