Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി ഇന്ത്യയുടെ രാജാവല്ല, ഞാൻ മോദി വിരുദ്ധൻ -സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
Subramanian Swamy
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാജാവല്ലെന്നും സാമ്പത്തിക, വിദേശ നയങ്ങളുടെ കാര്യത്തിൽ താൻ മോദി വിരുദ്ധനാണെന്നും ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി. ട്വിറ്ററിലാണ് മോദിക്കെതിരെ ബി.െജ.പി നേതാവിൻെറ വിമർശനം.

ആവശ്യപ്പെട്ട മന്ത്രി സ്ഥാനം ലഭിക്കാത്തതിനാലാണ് സുബ്രമണ്യൻ സ്വാമി എപ്പോഴും പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്നതെന്ന് ആരോപണം ഉന്നയിച്ചയാൾക്ക് ട്വിറ്ററിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക, വിദേശ നയങ്ങളിൽ ഞാൻ മോദി വിരുദ്ധനാണ്. ഇക്കാര്യത്തിൽ ഏത് സംവാദത്തിനും തയാറാണ്. പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവൊന്നുമല്ല -എന്നായിരുന്നു ബി.ജെ.പി നേതാവിൻെറ പ്രതികരണം.

അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയെ കുഴപ്പത്തിലാക്കിയതിന് ജയ്ശങ്കറും അജിത് ഡോവലും മാപ്പു പറയുമോ? ഇപ്പോൾ എല്ലാ അയൽക്കാരുമായും നമ്മൾ കുഴപ്പത്തിലാണ് -എന്നിങ്ങനെയുള്ള പ്രതികരണത്തിന് പിന്നാലെയായിരുന്നു മോദി രാജാവല്ലെന്ന ട്വീറ്റ് വന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi is not King of India says Subramanian Swamy
Next Story