മോദി വ്യക്തിപരമായി സുഹൃത്ത്; സഖ്യത്തിൽ ഇന്ത്യയെന്നും നെതന്യാഹു
text_fieldsPM modi netanyahu
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാം ഇസ്രായേൽ സന്ദർശനത്തിന് തയാറെടുക്കവെ, മോദി വ്യക്തിപരമായി തന്റെ സുഹൃത്താണെന്നും ഇന്ത്യ ആഗോള ശക്തിയാണെന്നുമുള്ള പ്രശംസയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇന്ത്യയെ ഉൾപ്പെടുത്തി ആറ് രാഷ്ട്ര സഖ്യമാണ് താൻ വിഭാവനം ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലും ആഗോള ശക്തിരാഷ്ട്രമായ ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞത്, തങ്ങളിരുവരും ചേർന്ന് വികസിപ്പിച്ച ബന്ധമാണെന്ന് നെതന്യാഹു മന്ത്രിസഭ യോഗത്തിൽ അവകാശപ്പെട്ടു. താനും മോദിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇടക്കിടെ ഫോണിൽ സംസാരിക്കാറുണ്ടെന്നും, താൻ ഇന്ത്യയും മോദി ഇസ്രായേലും സന്ദർശിച്ചിട്ടുണ്ടെന്നും നെതന്യാഹു വിശദീകരിച്ചു.
ഫെബ്രുവരി 25നും 26നുമാണ് മോദിയുടെ ഇസ്രായേൽ പര്യടനം. ഇസ്രായേൽ പാർലമെന്റിൽ അദ്ദേഹം സംസാരിക്കും. ഇസ്രായേൽ ചീഫ് ജസ്റ്റിസിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ തർക്കം ഉടലെടുത്തിട്ടുണ്ട്. നെതന്യാഹുവിന് ജുഡീഷ്യറിയുമായുള്ള എതിർപ്പിന്റെ പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാതിരുന്നാൽ മോദിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്നാണ് പ്രതിപക്ഷ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

