നീളംകൂടിയ തുരങ്കം ജമ്മു-കശ്മീരിൽ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
text_fieldsഉധംപുർ: രാജ്യത്തെ ഏറ്റവും നീളംകൂടിയ റോഡ് മാർഗമുള്ള തുരങ്കം ജമ്മു-കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ഭീഷണികളെതുടർന്ന് കനത്ത സുരക്ഷക്കു നടുവിലാണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. തുരങ്കം ജമ്മു-കശ്മീരിലെ ജനങ്ങളുടെ അഭിമാനമായി മാറുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
തുരങ്കപാത ഗതാഗതയോഗ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ഗതാഗതം രണ്ടു മണിക്കൂറായി കുറക്കാനും ഇതുവഴി വർഷംേതാറും 99 കോടിയുടെ ഇന്ധനലാഭം ഉണ്ടാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉധംപുരിൽ നടക്കുന്ന ഉദ്ഘാടനത്തിനുശേഷം സമീപ നഗരമായ ബട്ടൽ ബല്യനിൽ നടക്കുന്ന റാലിയെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് മേഖലയിൽ കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
