Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധങ്ങൾക്കിടെ...

പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി തമിഴ്​നാട്ടിൽ

text_fields
bookmark_border
പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി തമിഴ്​നാട്ടിൽ
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലെ 5200 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ചെ​ന്നൈ​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​മി​ഴ്​​നാ​ട്​ ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യും മു​ഖ്യ​മ​ന്ത്രി എം.​​കെ. സ്റ്റാ​ലി​നും ചേ​ർ​ന്ന്​ ​ വ​ര​വേ​റ്റു. ‘ത​മി​ഴ്​​നാ​ട്ടി​ലെ യാ​ത്ര​ക​ൾ’ എ​ന്ന പു​സ്ത​കം ന​ൽ​കി​യാ​ണ്​ സ്റ്റാ​ലി​ൻ മോ​ദി​യെ സ്വീ​ക​രി​ച്ച​ത്.

2.2 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ 1260 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്​ നി​ർ​മി​ച്ച ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ൽ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചു.

ചെ​ന്നൈ- കോ​യ​മ്പ​ത്തൂ​ർ വ​ന്ദേ​ഭാ​ര​ത്​ ട്രെ​യി​ൻ സ​ർ​വി​സ്​ പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ്​​ഓ​ഫ്​ ചെ​യ്തു. സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കും പ്ര​യോ​ജ​ന​​പ്പെ​ടു​ന്ന​വി​ധ​ത്തി​ൽ വ​ന്ദേ​ഭാ​ര​ത്​ ട്രെ​യി​നി​ന്‍റെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സം​ഗ​ത്തി​ലു​ട​നീ​ളം കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ ‘ഒ​ൺ​റി​യ അ​ര​സ്​’ (യൂ​നി​യ​ൻ സ​ർ​ക്കാ​ർ) എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച സ്റ്റാ​ലി​ൻ രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ന്ന​തി​ന്​ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞു.

ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ന്‍റെ 125ാം വാ​ർ​ഷി​കാ​ഘോ​ഷ​വും മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ചെ​ന്നൈ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ പോ​ക​വെ റോ​ഡി​നി​രു​വ​ശ​വും ബി.​ജെ.​പി- അ​ണ്ണാ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​ർ വ​ള്ളു​വ​ർ​കോ​ട്ട​ത്ത്​ ക​രി​​ങ്കൊ​ടി പ്ര​ക​ട​നം ന​ട​ത്തി. ത്യാ​ഗ​രാ​യ​ന​ഗ​റി​ൽ ദ്രാ​വി​ഡ ക​ഴ​കം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​​ങ്കെ​ടു​ത്ത നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത്​ നീ​ക്കി. ‘മോ​ദി ഗോ ​ബാ​ക്ക്​’ എ​ന്നെ​ഴു​തി​യ ക​റു​ത്ത ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണു​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​റ​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ‘‘മോ​ദി ഗോ ​ബാ​ക്ക്’’​ എ​ന്ന ഹാ​ഷ് ടാ​ഗും ട്രെ​ൻ​ഡി​ങ്ങാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ ന​ഗ​ര​ത്തി​ൽ ക​ന​ത്ത പൊ​ലീ​സ്​ സു​ര​ക്ഷ​യാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മോദിക്ക് ഊഷ്മള സ്വീകരണം നൽകി സ്റ്റാലിൻ

ചെ​ന്നൈ: കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യും ബി.​ജെ.​പി​യു​മാ​യും ഏ​റ്റു​മു​ട്ടാ​ൻ ഒ​രു മ​ടി​യു​മി​ല്ലാ​ത്ത ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ, ചെ​ന്നൈ​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശ​നി​യാ​ഴ്ച വൈ​കീ​ട്ടാണ് മോദി ചെ​ന്നൈ വി​മാ​ന​ത്തി​ലെ​ത്തി​യത്.

ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി, കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​രും മോ​ദി​ക്കൊ​പ്പ​മാണ് സ്റ്റാലിനും മോദി സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കി​യ സ്റ്റാ​ലി​ൻ, അ​ൽ​പ​നേ​രം അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​പ്പ​ത്തി​യു​ടെ പു​റ​കി​ൽ ത​ലോ​ടി​യ​ത് ചാ​ന​ലു​ക​ൾ​ക്ക് വി​രു​ന്നാ​യി. ഇ​തേ​സ​മ​യം, അ​ഴി​മ​തി​പ്പ​ട്ടി​ക​യി​ലു​ള്ള ഡി.​എം.​കെ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

ഗ​വ​ർ​ണ​ർ ആ.​എ​ൻ. ര​വി​യെ മു​ൻ നി​ർ​ത്തി സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ത്തെ നി​ര​ന്ത​രം പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ൻ ശ്ര​മി​ച്ചു​വ​രു​ക​യാ​ണ് ബി.​ജെ.​പി. കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​ർ​ന്ന് എ​ൻ.​ഡി.​എ ഭ​ര​ണ​ത്തെ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​നെ​ത്തു​മോ എ​ന്ന് ചോ​ദ്യ​മു​യ​ർ​ന്നി​രു​ന്നു. ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു​മു​മ്പ് തെ​ല​ങ്കാ​ന​യി​ലെ​ത്തി​യ മോ​ദി​യെ സ്വീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു ത​യാ​റാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല, ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ച​ന്ദ്ര​ശേ​ഖ​ര റാ​വു പ​​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​ല്ല.

അ​തേ​സ​യം, ത​മി​ഴ്നാ​ട്ടി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ത്ത മൂ​ന്ന് പ​രി​പാ​ടി​ക​ളി​ലും സ്റ്റാ​ലി​നും പ​​ങ്കെ​ടു​ത്തു. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ർ​മി​ന​ലി​ന്റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലും അ​ദ്ദേ​ഹം മോ​ദി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ക​യും ചെ​യ്തു. നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ മോ​ദി​​ക്കു​നേ​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​​ങ്കൊ​ടി കാ​ണി​ച്ച​ത് അ​ൽ​പം സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMK Stalin
News Summary - Modi in Chennai
Next Story