തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ ഏറ്റവും കൂടുതൽ കാലം നയിച്ച റെക്കോഡ് മോദിക്ക്
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ച ഭരണാധികാരി എന്ന റെക്കോഡ് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. 8,930 ദിവസം ഭരിച്ച മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോഡാണ് ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്നീ നിലകളിലായി 8,931 ദിവസങ്ങൾ പൂർത്തിയാക്കി മോദി മറികടന്നത്.
അതേസമയം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ മറികടന്ന് കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാമനായി മോദി മാറിയിരുന്നു. 6,130 ദിവസം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ജവഹർലാൽ നെഹ്റുവിന് പിന്നിലാണ് മോദിയുടെ ഈ സ്ഥാനം.
2001 ഒക്ടോബർ ഏഴിനാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 2014 വരെ തൽസ്ഥാനത്ത് തുടർന്ന മോദി 2014, 2019, 2024 വർഷങ്ങളിൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയെ വിജയത്തിലേക്ക് നയിച്ചാണ് തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

