ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്കിങ്ങ് സംവിധാനത്തെ തകർത്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന നോട്ട് ക്ഷാമത്തെ കുറിച്ച് ന്യൂസ് ഏജൻസിയായ എ.എൻ.െഎയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീരവ് മോദി 30,000 കോടിയും കൊണ്ട് മുങ്ങിയപ്പോൾ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയില്ല. നമ്മുടെ പോക്കറ്റിലുള്ള 500രൂപയും ആയിരം രൂപയും അദ്ദേഹം തട്ടിയെടുത്ത് നീരവ് മോദിയുടെ പോക്കറ്റിലിട്ടു കൊടുത്തു. അതും കൊണ്ട് നീരവ് മോദി മുങ്ങി. നമ്മൾ നോട്ടിനായി വരി നിൽക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.