മോദിക്ക് 3.02 കോടിയുടെ സ്വത്ത്
text_fieldsനരേന്ദ്ര മോദി
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത് 3.02 കോടിയുടെ സ്വത്തുക്കൾ. വാരാണസിയിൽ നാമനിർദേശപത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ആസ്തിവിവരങ്ങൾ വെളിപ്പെടുത്തിയത്. സ്വന്തമായി ഭൂമിയോ വീടോ കാറോ ഇല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2.86 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗാന്ധിനഗർ ശാഖയിൽ 73,304 രൂപയും വാരാണസി ശാഖയിൽ 7,000 രൂപയും നിക്ഷേപമുണ്ട്. കൈയിൽ 52,920 രൂപയാണുള്ളത്. സ്ഥാവരസ്വത്തുക്കളില്ല. നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി) സേവിങ്സ് സ്കീമിൽ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണമോതിരങ്ങൾ കൈവശമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

