Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ...

സർക്കാർ കോർപ്പറേറ്റുകളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയെന്ന്​​ ആർ.എസ്​.എസ്​ കർഷക സംഘടന

text_fields
bookmark_border
swadeshi-jagaran-much.
cancel

ന്യൂഡൽഹി: ജനിതകമാറ്റം വരുത്തിയ പരുത്തി ഉൾപ്പടെയുള്ള വിളകളുടെ കാര്യത്തിൽ മോദി സർക്കാറി​​​​െൻറ നിലപാടുകളിൽ പ്രതിഷേധവുമായി ആർ.എസ്​.എസ്​ അനുകുല കർഷക സംഘടനകൾ. ആർ.എസ്​.എസുമായി ബന്ധമുള്ള സ്വദേശി ജാഗരൺ മഞ്ച്​്്​, ഭാരതീയ കിസാൻ സഭ എന്നിവരാണ്​ ജനിതകമാറ്റം വരുത്തിയ വിത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​. 

ജനിതകമാറ്റം വരുത്തിയ വിത്തുകൾ അനുവദിക്കുന്നത്​ സംബന്ധിച്ച വിഷയത്തിൽ സർക്കാർ കോർപ്പറേറ്റുകളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയെന്നാണ്​ സംഘടനകളുടെ ആരോപണം. ജനിതകമാറ്റം വരുത്തിയ 11 ഇനം വിത്തുകളുടെ വിൽപന നിർത്തിവെക്കണമെന്ന്​ ആവശ്യപ്പെട്ട്  ഇവർ​ കേന്ദ്രസർക്കാറിന്​ കത്തയച്ചിട്ടുണ്ട്​. മോൺസാ​േൻറാ പോലുള്ള കുത്തക കമ്പനികൾ ജനിതകമാറ്റം നടത്തിയ വിത്തുകളുടെ വിൽപന നിർത്തിവെക്കണം. ഇത്തരം കമ്പനികൾ മുലം 80തോളം കർഷകർ ഇതുവരെ ആത്​മഹത്യ ചെയ്​തിട്ടുണ്ടെന്ന്​ ഭാരതീയ കിസാൻ സഭ സെക്രട്ടറി മോഹനി മോഹൻ പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിത്തുകൾ തങ്ങൾക്ക്​ ആവശ്യമില്ല. വിത്തുകൾ മുമ്പ്​ ഉൽപാദിപ്പിച്ച പോലെ തന്നെ ഉൽപാദിപ്പിക്കാമെന്നും കർഷക സംഘടന പ്രതിനിധികൾ പറഞ്ഞു. നേരത്തെ യു.പി.എ സർക്കാറി​​​​െൻറ ഭരണകാലത്തും ജനിതകമാറ്റം വരുത്തിയ വിത്തുകൾ അനുവദിക്കുന്നത്​ വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmodi governmentmalayalam newsFarmers unions
News Summary - Modi Govt Being Blackmailed by MNCs on GM Crops, Say RSS-Linked Farmers' Unions-India news
Next Story