കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്കിൽ ഇളവ്
text_fields
ന്യൂഡൽഹി: കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന് കുറഞ്ഞ നിരക്ക് ഇൗടാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ െവെദ്യുതി ഉൽപാദനത്തിൽ വർധന രേഖപ്പെടുത്തിയതിന് തുടർന്നാണ് നടപടി. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന് അധിക നിരക്ക് ഏർപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇൗ രീതിയിൽ മാറ്റം വരുത്താനുള്ള സാധ്യതകളാണ് കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്.
വൈദ്യുതി ഉൽപാദനം കുറഞ്ഞ സാഹചര്യത്തിലാണ് അധിക ഉപയോഗത്തിന് കൂടുതൽ തുക ഇടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വൈദ്യുതി ഉൽപാദനം വർധിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ നിലവിലെ രീതി തുടരേണ്ടെന്നാണ് ഇതുസംബന്ധിച്ച പഠനം നടത്തിയ കമ്മറ്റിയുടെ അഭിപ്രായം. കമ്മറ്റിയുടെ റിപ്പോർട്ട് ജനുവരി അവസാനത്തോടെ കേന്ദ്രസർക്കാറിന് സമർപ്പിക്കും.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ സെക്രട്ടറി, ഫിക്കി പ്രസിഡൻറ്, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വൈദ്യുതി സെക്രട്ടറിമാർ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ എനർജി സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
