മോദി സർക്കാർ ഇന്ത്യയുടെ സത്ത നശിപ്പിക്കുന്നു -സോണിയ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ സത്ത നശിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നതെന്നും നാണം കെട്ട കാമ്പയിനുകളിലൂടെ രാജ്യത്തെ ഇടുങ്ങിയ കാഴ്ചപ്പാടുകളിലേക്ക് തിരിച്ചുനടത്തുകയാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി . ന്യൂഡൽഹി അക്ബർ റോഡിലെ എ.െഎ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു അവർ.
മോദി സർക്കാർ മൂന്നുവർഷം തികച്ചതോടെ സൗഹാർദം ഭിന്നതക്കും സഹിഷ്ണുത പ്രകോപനത്തിനും കശ്മീർപോലുള്ള ഇടങ്ങളിലുണ്ടായിരുന്ന ശാന്തത സംഘർഷത്തിനും വഴിമാറി. ശിക്ഷ നടപ്പാക്കുന്ന ആൾക്കൂട്ടങ്ങൾ വ്യാപിക്കുകയും കേന്ദ്ര സർക്കാറുമായി ഇൗ ആൾക്കൂട്ടങ്ങൾ ആദർശപരമായ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. 2019ലെ െതരഞ്ഞെടുപ്പ് അതിവേഗം അടുത്തുവരുന്നതിനാൽ രാജ്യത്തിെൻറ സത്ത സംരക്ഷിക്കുകയെന്നത് പ്രധാനമാണ്. ഭരിക്കുന്ന സർക്കാർ അതിനെ നശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
സർക്കാറുമായി അടുത്ത ബന്ധമുള്ള ഏതാനും പേർ നാടകീയമായി സമ്പത്തുണ്ടാക്കുന്നു. നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെടാൻ പലരും നാടുവിടുകയും ചെയ്യുന്നു. ഭിന്നിപ്പിക്കുന്ന അജണ്ട ജമ്മു^കശ്മീരിെൻറ കാര്യത്തിൽ സർക്കാറിെൻറ പൂർണ പരാജയമായിരിക്കുന്നു. കറൻസി നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ തിരികെയെത്തിയത് എത്ര രൂപയാണെന്ന് പറയാൻപോലും സർക്കാറിന് കഴിയുന്നില്ല. റിസർവ് ബാങ്കിന് പണമെണ്ണാൻ കഴിയാതിരുന്നതുകൊണ്ടല്ല , യഥാർഥ കണക്ക് വന്നാൽ കറൻസി നിരോധനം പരാജയമാണെന്ന് തെളിയുമെന്നും സോണിയ പറഞ്ഞു.
കറൻസി നിരോധനം രാജ്യത്തിെൻറ സാമ്പത്തിക വളർച്ച താേഴക്ക് കൊണ്ടുപോകുമെന്ന മൻമോഹൻ സിങ്ങിെൻറ ദീർഘവീക്ഷണം ഏറ്റവുമൊടുവിൽ വന്ന വളർച്ചനിരക്കുകൾ തെളിയിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
