Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ കന്നുകാലി...

വിവാദ കന്നുകാലി കശാപ്പ്​ വിജ്ഞാപനം പിൻവലിക്കുന്നു

text_fields
bookmark_border
വിവാദ കന്നുകാലി കശാപ്പ്​ വിജ്ഞാപനം പിൻവലിക്കുന്നു
cancel

ന്യൂഡൽഹി: കർഷകരെ ദുരിതത്തിലാക്കുകയും ഗോരക്ഷക​ഗുണ്ടകളുടെ ആക്രമണത്തിനിടയാക്കുകയും ചെയ്​ത വിവാദ കന്നുകാലി കശാപ്പ്​ വിജ്ഞാപനം റദ്ദാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിരവധി പ്രശ്​നങ്ങൾ മൂലം മേയ്​ 23 ലെ വിജ്ഞാപനം പിൻവലിക്കുകയാണെന്നും പുതുക്കുമെന്നും അറിയിച്ച്​  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന്​ ഫയൽ സമർപ്പിച്ചു. 2017 ലെ മൃഗങ്ങൾക്ക്​ നേരെയുള്ള ക്രൂരത തടയുന്ന (കന്നുകാലി ചന്ത നിയന്ത്രണവും) ചട്ടം സംബന്ധിച്ചുള്ള​  പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ട്​ സംസ്ഥാനസർക്കാറുകൾക്ക്​ കത്തയച്ചതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. 
രാജ്യവ്യാപകമായി കന്നുകാലികശാപ്പ്​ നിരോധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതി​െര രാഷ്​ട്രീയപാർട്ടികളും കർഷകസംഘടനകളും മാത്രമല്ല കേരളം, പശ്ചിമ ബംഗാൾ, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളും വടക്ക്​ -കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളും രംഗത്ത്​ വന്നിരുന്നു. 

ചന്തകളിൽ വിൽക്കുന്ന മൃഗങ്ങളെ കശാപ്പ്​ ചെയ്യാൻ പാടില്ലെന്നും കാർഷികവൃത്തിക്ക്​ ഉപയോഗിക്കണമെന്നും ചട്ടങ്ങളിൽ നിർ​േദശിച്ചത്​ കർഷകർക്ക്​ ബുദ്ധിമുട്ടായി. പരിക്ക്​ പറ്റിയതും കാർഷികവൃത്തിക്ക്​ ഉപയോഗിക്കാൻ കഴിയാത്തതുമായ കന്നുകാലികളെ ചന്തകളിൽ വിൽക്കുകയായിരുന്നു പതിവ്​. ഇതിന്​ നിരോധനം വന്നതോടെ സംഘ്​പരിവാർ പിന്തുണയുള്ള ഗോരക്ഷകഗുണ്ടകൾ ആക്രമണവുമായി രംഗത്ത്​ വന്നു. കന്നുകാലികളെ വാങ്ങുന്ന മുസ്​ലിം ക്ഷീരകർഷകരെ കശാപ്പുകാരെന്നാരോപിച്ച്​ ആക്രമിച്ച്​ കൊലപ്പെടുത്തുന്നതും പതിവായി.

മേയ്​ അവസാനത്തോടെ ചെന്നൈ ഹൈ​േകാടതി ചട്ടത്തിലെ 22(ബി)(മൂന്ന്​) വകുപ്പ്​ നടപ്പാക്കുന്നതിന്​ താൽക്കാലിക സ്​റ്റേ നൽകി. ചന്തകളിൽ കന്നുകാലികളെ വിൽക്കാൻ കൊണ്ടുവരുന്നവർ അതിനെ കശാപ്പ്​ ചെയ്യാൻ വിൽക്കില്ലെന്ന്​ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കൊണ്ടുവരണമെന്നതായിരുന്നു ഇൗ വകുപ്പ്​. ജൂലൈയിൽ സുപ്രീംകോടതി ചെന്നൈ ഹൈ​േകാടതി നടപടിയെ ദേശവ്യാപകമാക്കി. കേന്ദ്രനിലപാടിനെതിരെ പ്രതിഷേധം ശക്​തമായതോടെ സെപ്​റ്റംബറിൽ വിവാദചട്ടം പിൻവലിക്കുമെന്ന്​ പരിസ്ഥിതി മന്ത്രി ഹർഷവർധൻ സൂചന നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiGovernmentbancattle slaughtermalayalam newswithdraw
News Summary - Modi Government Likely to Withdraw Cattle Slaughter Ban- India news
Next Story