കോവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം-അശോക് ചവാന്‍
text_fieldsഒൗറംഗബാദ്: കോവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്നും 12.21 കോടി തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതായും മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ പറഞ്ഞു.
തീരുമാനമെടുക്കാനുള്ള എല്ലാ അധികാരങ്ങളും കേന്ദ്രത്തിന്‍െറ കൈയിലുണ്ടെങ്കിലും, ഇപ്പോള്‍ കോവിഡ് നിയന്ത്രണാതീതമായപ്പോള്‍
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. ഓണ്‍ലൈന്‍ വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാറില്‍, തനിക്ക് പ്രിയപ്പെട്ട മന്ത്രിയുണ്ടോയെന്ന ചോദ്യത്തിന്, കേന്ദ്രമന്ത്രിയും നാഗ്പൂര്‍ എംപിയുമായ നിതിന്‍ ഗഡ്കരിയെക്കുറിച്ച് നല്ല വാക്കുകള്‍ പറയാനാകുമെന്ന് അദ്ദഹേം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കിടയിലും മറ്റ് പാര്‍ട്ടികളുമായി സംഭാഷണം നടത്തുന്നു. "തെറ്റായ പാര്‍ട്ടിയിലെ ശരിയായ മനുഷ്യനാണദ്ദേഹം. മഹാരാഷ്ട്രയോട് അദ്ദഹത്തേിന് നല്ല സമീപനമുണ്ട്, എന്നാല്‍ അദ്ദേഹത്തിന്‍്റെ അധികാരങ്ങള്‍ തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുകയാണ്,".
ജിഎസ്ടി നഷ്ടപരിഹാരം ഉള്‍പ്പെടെ എല്ലാ മേഖലകളിലും മഹാരാഷ്ട്രയോട് കേന്ദ്രത്തിന് വിവേചനപരമായ മനോഭാവമുണ്ടെന്നും ചവാന്‍ ആരോപിച്ചു.