Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് നേരിടുന്നതില്‍...

കോവിഡ് നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു -ലാഹോര്‍ സാഹിത്യോത്സവത്തില്‍ തരൂര്‍

text_fields
bookmark_border
കോവിഡ് നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു -ലാഹോര്‍ സാഹിത്യോത്സവത്തില്‍ തരൂര്‍
cancel

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നേരിടുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ശശി തരൂര്‍ എം.പി. ലാഹോര്‍ സാഹിത്യോത്സവ വേദിയിലാണ് തരൂര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

മഹാമാരി പടരുന്നത് നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നില്ല. അത് ജനങ്ങള്‍ക്കറിയാം. കോവിഡ് വ്യാപനം ഗൗരവമായി എടുക്കണമെന്നും അല്ലെങ്കില്‍ ഇന്ത്യ സാമ്പത്തിക ദുരന്തത്തെ നേരിടേണ്ടിവരുമെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ആ ക്രെഡിറ്റ് അദ്ദേഹത്തിനാണ് -തരൂര്‍ പറഞ്ഞു.

മുസ്ലിംകളോടുള്ള വര്‍ഗീയതയും വിവേചനവും ന്യായീകരിക്കുന്നതിനായി മോദി സര്‍ക്കാര്‍ തബ്ലീഗ് ജമാഅത്തിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും തരൂര്‍ ആരോപിച്ചു. പാകിസ്താനിലെ സാഹിത്യോത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തരൂര്‍ പ്രസംഗിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorCovid IndiaLahore Literature Festival
Next Story