മുംബൈ: നരേന്ദ്ര മോദി സർക്കാർ പ്രചാരണത്തിനായി ചെലവിട്ടത് 4343 കോടി. അധികാരമേറ്റ 2014 മേയ് മുതലുള്ളതാണിത്. വിവരാവകാശ നിയമപ്രകാരം സ്വകാര്യ ഏജൻസി നൽകിയ അപേക്ഷയുടെ മറുപടിയിൽ വാർത്താ പ്രക്ഷേപണ, വിതരണ മന്ത്രാലയമാണ് ഇൗ കണക്ക് പുറത്തുവിട്ടത്. വാർത്താമാധ്യമങ്ങളിൽ പരസ്യം നൽകാനാണ് കൂടുതൽ തുക ചെലവായത്.
അതിൽ അച്ചടിമാധ്യമങ്ങൾക്ക് 1732.15 കോടി നൽകി. 2014 ജൂൺ ഒന്നു മുതൽ 2017 ഡിസംബർ ഏഴുവരെയുള്ള കണക്കാണിത്. 2079.87 കോടിയാണ് ഇലക്േട്രാണിക് മാധ്യമങ്ങൾക്കായി ചെലവിട്ടത്. 2014 ജൂൺ ഒന്നുമുതൽ 2018 മാർച്ച് 31വരെയുള്ള കാലയളവിലാണ് ഇത്രയും തുക ചെലവിട്ടത്. വാതിൽപ്പുറ പരസ്യങ്ങൾക്കായി 531.24 കോടിയും ചെലവായി. 2014 ജൂൺ മുതൽ 2018 ജനുവരിവരെയാണിത്.