മോദി എല്ലാം നൽകിയത് അഞ്ചോ പത്തോ പേർക്ക് മാത്രെമന്ന് രാഹുൽ
text_fieldsഅഹമ്മദാബാദ്: മോദി എല്ലാം നൽകിയത് അഞ്ചോ പത്തോ പേർക്ക് മാത്രമാണെന്നും സാധാരണക്കാരായ കർഷകർക്കോ കച്ചവടക്കാർക്കോ സർക്കാറിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ സബർക്കന്തയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ബി.ജെ.പിക്കും മോദിക്കും എല്ലാമുണ്ട്. അവരാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ചണ്ഡീഗഡ് എന്നീ സംസ്ഥാന ഭരണവും അവരുടെ ൈകയിലാണ്. എല്ലാ ശക്തിയും അവർക്കുണ്ടെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും. കാരണം സത്യം കോൺഗ്രസിനൊപ്പമാണ്.
24 മണിക്കൂറിൽ 50,000 പേർക്ക് ജോലി നൽകുന്ന ൈചനയുമായാണ് 450 പേർക്ക് മാത്രം േജാലി ലഭ്യമാക്കുന്ന ഇന്ത്യ മത്സരിക്കുന്നത്. ഇതാണ് മോദിയുടെ ഇന്ത്യ. 22 വർഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ സാധാരണക്കാരിൽ നിന്ന് വെള്ളം, വെളിച്ചം, ഭൂമി എന്നിവയെല്ലാം തട്ടിപ്പറിച്ചുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ ആരോപിച്ചു.
തങ്ങൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 35,000 കോടി നൽകിയപ്പോൾ മോദി ടാറ്റയുടെ നാനോ പദ്ധതിക്ക് 35,000കോടി നൽകിയെന്നും രാഹുൽ വിമർശിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി തുടരുന്നതിനിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ, ഗാന്ധിനഗറിലെ അക്ഷർധാം േക്ഷത്രം സന്ദർശിച്ചു. അതേസമയം, ജി.എസ്.ടി കുറച്ചത് രാഹുലിെൻറ ശ്രമഫലമായാണെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
