പ്രധാനമന്ത്രിക്ക് പരമോന്നത യു.എൻ പരിസ്ഥിതി പുരസ്കാരം
text_fieldsന്യൂഡല്‍ഹി: െഎക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യന്‍സ് ഒാഫ് എര്‍ത്ത് അവാർഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും അർഹരായി. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നല്കിയ നേതൃത്വവും പരിസ്ഥിതി സംരക്ഷണ രംഗത്ത് പുതിയ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്തത് പരിഗണിച്ചാണ് അംഗീകാരമെന്ന് യു.എന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു. സൗരോർജ ഉപയോഗത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് െഎക്യരാഷ്ട്ര സഭയുടെ ഇൗ വർഷത്തെ പരിസ്ഥിതി പുരസ്കാരം ലഭിച്ചിരുന്നു.
നയപരമായ നേതൃത്വം എന്ന വിഭാഗത്തിലാണ് മോദിക്കും മാക്രോണും അംഗീകാരം. പരിസ്ഥിതി സൗഹാർദ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ മറ്റു നാലു പേരും യു.എൻ പുരസ്കാരത്തിന് അർഹരായി. 2022ഒാടെ ഇന്ത്യയില്‍ ഡിസ്പോസിബ്ള്‍ പ്ലാസ്റ്റിക്കിെൻറ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന ഉറപ്പും മോദിയെ അവാർഡിന് അർഹനാക്കി.
പുതിയ കാലഘട്ടത്തിലെ ഏറ്റവും നിര്‍ണായക പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തിയവർക്കാണ് യു.എന്‍ പരിസ്ഥിതി പുരസ്കാരം നൽകുന്നത്. 2015 നവംബറിൽ പാരിസിൽ യു.എൻ കാലാവസ്ഥ സമ്മേളനത്തിെൻറ ഭാഗമായി അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം (െഎ.എസ്.എ) മുന്നോട്ടുവെച്ചത് ഇന്ത്യയാണ്. മോദിയും മാക്രോണും ആണ് അതിനു തുടക്കംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
