Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വിവേകമില്ലാത്ത മനസും...

'വിവേകമില്ലാത്ത മനസും കാമറയിലേക്ക്​ തിരിഞ്ഞ മുഖവും'; ​ടാഗോറിന്‍റെ വേഷമിട്ട മോദിയെ പരിഹസിച്ച്​ പ്രശാന്ത്​ഭൂഷൻ

text_fields
bookmark_border
വിവേകമില്ലാത്ത മനസും കാമറയിലേക്ക്​ തിരിഞ്ഞ മുഖവും; ​ടാഗോറിന്‍റെ വേഷമിട്ട മോദിയെ പരിഹസിച്ച്​ പ്രശാന്ത്​ഭൂഷൻ
cancel

മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ വേഷമിട്ട്​ ഫോ​ട്ടോഷൂട്ട്​ നടത്തിയ പ്രധാനമ​ന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്​ അഭിഭാഷകനും ആക്​ടിവിസ്റ്റുമായ പ്രശാന്ത്​ഭൂഷൻ. ടാഗോറിന്‍റെ വിശ്വപ്രസിദ്ധ കാവ്യമായ ഗീതാജ്ഞലിയിലെ വരികൾ പാരഡിയാക്കിയാണ്​ പ്രശാന്തഭൂഷൻ പരിഹാസം ഉതിർത്തിരിക്കുന്നത്​. കഴിഞ്ഞ ദിവസമാണ്​ മോദി ടാഗോർ വേഷമിട്ട്​ ഫോ​ട്ടോ എടുത്ത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്​. 'വിവേകമില്ലാത്ത മനസും കാമറയിലേക്ക്​ തിരിഞ്ഞ മുഖവും' എന്നാണ്​ ട്വീറ്റിൽ മോദിയുടെ വേഷത്തെ വിശേഷിപ്പിച്ചിരിക്കുന്നത്​


'എവിടെ മനസ്​ നിർഭയമാകുന്നോ, തലകൾ ഉയർത്തിപ്പിടിക്കപ്പെടുന്നുവോ...എവിടെ അറിവ് സ്വതന്ത്രമാകുന്നോ' എന്ന്​ ​തുടങ്ങുന്ന ലോപ്രശസ്​ത വരികളാണ്​ പാരഡിയാക്കിയിരിക്കുന്നത്​. 'എവിടെ വിവേകമില്ലാത്ത മനസ്സ് ഉണ്ടാകുന്നുവോ, എവിടെ മുഖം എന്നേക്കുമായി ക്യാമറക്ക് നേരെ തിരിച്ചുവക്കുന്നുവോ, എവിടെ അറിവ് കച്ചവടവത്കരിക്കപ്പെടുന്നുവോ, എവിടെ ഇടുങ്ങിയ മതിലുകള്‍ ലോകത്തെ വിഭജിക്കുന്നുവോ, എവിടെ ഐ.ടി സെല്ലിന്‍റെ ആഴങ്ങളില്‍ നിന്ന്​ വാക്കുകള്‍ പുറത്തുവരുന്നുവോ, എവിടെ ഒരിക്കലും തളരാത്ത പി.ആര്‍ കൈകൾ അവ്യക്​തതയിലേക്ക്​ നീട്ടുന്നുവോ, എവിടെ യുക്തിസഹമായ ചിന്തകള്‍ നഷ്​ടപ്പെടുകയും മെയിൻ ഫ്യൂററുമായി ബന്ധം സ്​ഥാപിക്കപ്പെടുകയും ചെയ്യുന്നുവോ, നിങ്ങള്‍ ഈ രാജ്യത്തെ മുക്കിക്കൊല്ലുകയാണ്​' എന്നാണ്​ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലുള്ളത്​. മറ്റാരുടേയോ വരികളുടെ സ്​ക്രീൻഷോട്ടാണ്​ ട്വിറ്ററിലുള്ളത്​. 'നരേന്ദ്ര നാഥ ടാഗോർ' എന്നും കുറിച്ചിട്ടുണ്ട്​. ഫേക്ക്​ ടാഗോർ എന്നാണ്​ സ്​ക്രീൻ ഷോട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഹാഷ്​ടാഗ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterNarendra Moditagoreprashanth bhushan
Next Story