2019നുശേഷവും ഇന്ത്യയെ മോദി തന്നെ നയിക്കുമെന്ന് യു.എസ് വിദഗ്ധർ
text_fields
വാഷിങ്ടൺ: 2019നുശേഷവും ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നയിക്കുമെന്ന് യു.എസ് വിദഗ്ധർ. 2014െല ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അബദ്ധത്തിൽ സംഭവിച്ചതല്ലെന്നാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നതെന്നും അവർ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് മാറ്റത്തിെൻറ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും ജോർജ് വാഷിങ്ടൺ യൂനിവേഴ്സിറ്റിയിെല പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇൻറർനാഷനൽ അഫയേഴ്സ് അസിസ്റ്റൻറ് പ്രഫസർ ആദം സീഗ്ഫെൽഡ് പറഞ്ഞു.
ഇത് ബി.ജെ.പിയുടെ വൻ വിജയമാണ്. ഉത്തർപ്രദേശിലെ ബി.ജെ.പി സ്ഥാനാർഥികൾ മുൻേജതാക്കളായ ബി.എസ്.പിയെയും സമാജ്വാദി പാർട്ടിയെയും അപേക്ഷിച്ച് കൂടുതൽ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇൗ തെരഞ്ഞെടുപ്പോടെ 2019ലെ തെരഞ്ഞെടുപ്പിലെ പ്രിയതാരമായി മോദി വ്യക്തമായി മുന്നോട്ടുവന്നിരിക്കുകയാണെന്ന് അമേരിക്കൻ എൻറർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ െറസിഡൻറ് ഫെലോ സദാനന്ദ് ധുമെ പറഞ്ഞു. എന്നാൽ, 2019ൽ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്നും മോദി ഒരു സഖ്യകക്ഷി സർക്കാറിനെ നയിക്കാനാണ് സാധ്യതയെന്നും ജോർജ്ടൗൺ യൂനിവേഴ്സിറ്റിയിലെ വാൽഷ് സ്കൂൾ ഒാഫ് ഫോറിൻ സർവിസിലെ പ്രഫസർ ഇർഫാൻ നൂറുദ്ദീൻ വിലയിരുത്തി.
ശക്തമായ പ്രതിപക്ഷമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ പ്രകടനം മോശമാണെന്നും പ്രതിപക്ഷം ഒന്നിച്ചുവന്നാൽ ബി.ജെ.പിയെ തോൽപിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതിരാഷ്ട്രീയമാണ് ബി.ജെ.പി ഇൗ തെരഞ്ഞെടുപ്പിൽ കളിച്ചതെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഉത്തർപ്രദേശിലുണ്ടായിരുന്ന സദാനന്ദ് ധുമെ പറഞ്ഞു. ബി.ജെ.പി ജനങ്ങളെ നേരിട്ടുബാധിക്കുന്ന സാമ്പത്തികപരിഷ്കരണ നയങ്ങൾ തുടരുമെന്നും വിദഗ്ധർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
