Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികൾക്ക്​...

വിദ്യാർഥികൾക്ക്​ മുന്നിൽ വന്നു നിൽക്കാൻ മോദിക്ക്​ ചങ്കൂറ്റമുണ്ടോ? വെല്ലുവിളിച്ച്​ രാഹുൽ

text_fields
bookmark_border
rahul-gandhi
cancel

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​​െൻറ അ​ക​മ്പ​ടി​യി​ല്ലാ​തെ ഏ​തെ​ങ്കി​ലും കാ​മ്പ​സി​ൽ ക​ട​ന്നു​ ചെ​ന്ന്​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും തൊ​ഴി​ലി​ല്ലാ​യ്​​മ​യെ​ക്കു​റി​ച്ചും യു​വാ​ക്ക​ ളോ​ട്​ വി​ശ​ദീ​ക​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച്​ കോ​ൺ​ഗ്ര​സ്​ മു​ ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​തി​പ​ക്ഷ നേ​തൃ​യോ​ഗ​ത്തി​നു​ശേ​ഷം വാ​ർ​ത്താ​ലേ​ഖ​ക​രോ​ട്​ സം​സാ​രി​ക ്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

യു​വ​ത​ല​മു​റ​യു​ടെ മു​ന്നി​ൽ ഇ​റ​ങ്ങി​നി​ൽ​ക്കാ​ൻ മോ​ദി​ക്ക്​ ച​ങ്കൂ​റ്റ​മി​ല്ലെ​ന്ന്​ രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന അ​വ​സ​ര​ങ്ങ​ൾ ത​ക​ർ​ത്ത്​ രാ​ജ്യ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്​ മോ​ദി. സ​മൂ​ഹ​ത്തി​ൽ ഇ​ന്ന്​ നി​ല​നി​ൽ​ക്കു​ന്ന​ത്​ രോ​ഷ​വും ഭ​യ​വു​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളും ക​ർ​ഷ​ക​രും കെ​ടു​തി അ​നു​ഭ​വി​ക്കു​ന്നു. രാ​ജ്യ​ത്തി​നു വ​ഴി കാ​​ട്ടേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഭ​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ട്. വി​ഭാ​ഗീ​യ അ​ജ​ണ്ട​ക​ളി​ലൂ​ടെ മ​റ്റെ​ല്ലാം മ​റ​യ്​​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി. കാ​മ്പ​സി​ലെ യു​വാ​ക്ക​ളു​ടെ ശ​ബ്​​ദം അ​ടി​ച്ച​മ​ർ​ത്തേ​ണ്ട​ത​ല്ല. അ​വ​ർ ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ങ്ങ​ൾ ന്യാ​യ​യു​ക്​​ത​മാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, പൗ​ര​ത്വ പ​ട്ടി​ക എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ​ഷാ​യും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു.

പ​ല​വി​ധ​ത്തി​ൽ പ്ര​സ്​​താ​വ​ന​ക​ൾ മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ അ​വ​ർ. ഭ​ര​ണ​കൂ​ട അ​ടി​ച്ച​മ​ർ​ത്ത​ലും അ​തി​ക്ര​മ​വു​മാ​ണ്​ ന​ട​ക്കു​ന്ന​ത്. പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തെ യു.​പി, ഡ​ൽ​ഹി പൊ​ലീ​സ്​ നേ​രി​ടു​ന്ന രീ​തി ക്രൂ​ര​വും ന​ടു​ക്കം ഉ​ള​വാ​ക്കു​ന്ന​തു​മാ​ണ്. അ​ത്​ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ക​​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യും ചെ​യ്യു​ന്നു. കാ​മ്പ​സു​ക​ളി​ൽ ബി.​ജെ.​പി സം​ഘ​ടി​പ്പി​ച്ച അ​തി​ക്ര​മ​മാ​ണ്​ ന​ട​ന്ന​ത്​- സോ​ണി​യ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra Modimalayalam newsindia newsRahul Gandhi
News Summary - Modi doesn't have guts to stand in front of students said Rahul gandhi -india news
Next Story