Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nagma
cancel
camera_alt

നഗ്​മ                                         Photo Courtesy:teluguclix.com

Homechevron_rightNewschevron_rightIndiachevron_rightദുരന്തങ്ങളെക്കുറിച്ച്​...

ദുരന്തങ്ങളെക്കുറിച്ച്​ ബോധ്യമില്ലാത്ത ഇൗ പ്രധാനമന്ത്രി ദേശ്​വാസിയല്ല -നഗ്​മ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച്​ ഒട്ടും ബോധ്യമില്ലാത്ത ഇൗ പ്രധാനമന്ത്രിയെ ദേശ്​വാസിയെന്ന്​ പറയാനാകില്ലെന്ന്​ കോൺഗ്രസ്​ നേതാവു​ം നടിയുമായ നഗ്​മ. കോവിഡിന്‍റെ പിടിയിൽപെട്ട്​ രാജ്യം പ്രതിസന്ധിയിലായ വേളയിൽ നരേന്ദ്ര മോദിക്ക്​ ബംഗാൾ ഇലക്​ഷനിലേക്കാണ്​ കണ്ണ്​. ഈ ദുരിതവേളയിൽ ജനങ്ങളെ സഹായിക്കുന്നതിനു പകരം ബി.ജെ.പി നേതാക്കൾ അവർക്ക്​ 'വിജ്ഞാനം' പകരാനുള്ള ​െവമ്പലിലാണന്നും നഗ്​മ കുറ്റപ്പെടുത്തി.

രാജ്യം കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ച്​ ബി.ജെ.പി നേതാക്കൾക്ക്​ ഒട്ട​ും ബോധ്യമില്ല. ഹൈക്കോടതിയടക്കം നിശിതമായി വിമർശിച്ചിട്ടും അവരുടെ തൊലിക്കട്ടി അപാരംതന്നെയെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ നഗ്​മ പറഞ്ഞു. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായിരുന്ന നഗ്​മ ദേശീയ മഹിളാ കോൺഗ്രസ്​ ജനറൽ സെക്രട്ടറിയാണ്​.


ഇന്ത്യ നേരിടുന്ന പ്രതിസന്ധി കൊറോണക്കു പുറമെ കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ കൂടിയാണെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​ പങ്കുവെച്ചായിരുന്നു നഗ്​മയുടെ വിമർശനം. തെറ്റായ ആഘാഷങ്ങളും പൊള്ളയായ പ്രഘോഷണങ്ങളുമല്ല, രാജ്യത്തിനാവശ്യം പരിഹാരങ്ങളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nagmaനഗ്​മRahul Gandhi
News Summary - BJP Leaders Do Not Understand Disaster -Nagma
Next Story